മദീന – മദീനക്ക് സമീപം സെക്കണ്ടറി സ്‌കൂള്‍ അധ്യാപികമാര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അധ്യാപികയും ഡ്രൈവറും മരണപ്പെട്ടു. മൂന്നു അധ്യാപികമാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ അധ്യാപികമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹായിലിന് തെക്ക് 270 കിലോമീറ്റര്‍ ദൂരെ പ്രവര്‍ത്തിക്കുന്ന സുഫൈത് ഗേള്‍സ് സെക്കണ്ടറി സ്‌കൂള്‍ അധ്യാപികമാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം.
അധ്യാപികയായ സുഹാം നാസിര്‍ അല്‍അംരിയുടെയും ഡ്രൈവറുടെയും മയ്യിത്തുകള്‍ ഇന്നലെ വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം മസ്ജിദുന്നബവിയില്‍ വെച്ച് മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മദീന ജന്നത്തുല്‍ബഖീഅ് ഖബര്‍സ്ഥാനത്തില്‍ മറവു ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group