തിരുവനന്തപുരം,വർക്കല നടയറ സ്വദേശിയായ അബുസലീം (54) മക്കയിൽ നിര്യാതനായി. ജിദ്ദയിൽ ജോലി ചെയ്യുകയായിരുന്ന അബു സലീം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മക്ക അൽനൂർ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. തുടർ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാനായി തിരുവനന്തപുരം പ്രവാസി അസോസിയേഷൻ വെൽഫയർ കൺവീനർ അൻവർ കല്ലമ്പലത്തിന്റെ നേതൃത്വത്തിൽ ജിദ്ദ ഇന്ത്യൻ കൗൺസിലേറ്റിൻ്റെ സഹകരണത്തോട് കൂടി സ്ട്രെച്ചർ സംവിധനത്തോട് കൂടിയുള്ള ടിക്കറ്റ് ഈ മാസം ഏഴിനു തയ്യാറാക്കി എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയതുമായിരുന്നു. ഇതിനിടെയാണ് രോഗം മൂർച്ഛിച്ചു മരണം സംഭവിച്ചത്
മക്ക ഐഒസി മെഡിക്കൽ ടീമിൻ്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഹറമിൽ ഇശാ നമസ്കാരത്തോടെ മയ്യിത്ത് നമസ്കരിച്ചു മക്കയിൽ മാക്ബറ ഷറാഇൽ ഖബറടക്കം നടത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group