Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 12
    Breaking:
    • റിയാദില്‍ മരിച്ച വര്‍ക്കല സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
    • അവിടെ നിന്ന് വെടിയുണ്ട വന്നാൽ ഇവിടെ നിന്ന് പീരങ്കിയുതിർക്കും; സൈന്യത്തിന് മോദിയുടെ നിർദ്ദേശം
    • പാക് വെടിവെപ്പിന് ഇന്ത്യ പീരങ്കിയുതിർക്കും; സൈന്യത്തിന് മോദിയുടെ നിർദ്ദേശം
    • കേരളത്തിൽ നിന്നുള്ള മഹ്റമില്ലാത്ത ആദ്യ ഹജ്ജ് സംഘം ജിദ്ദയിൽ; ഊഷ്മള സ്വീകരണം
    • ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ഫലസ്തീന്‍ ജനതയുടെ നാടുകടത്തല്‍ ഏറ്റവും വലിയ അനീതി – അല്‍സീസി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/01/2025 Latest World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കയ്‌റോ – ഫലസ്തീന്‍ ജനതയുടെ നാടുകടത്തലും കുടിയിറക്കലും ഈജിപ്തിന് പങ്കാളികളാകാന്‍ കഴിയാത്ത ഏറ്റവും വലിയ അനീതിയാണെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസി പറഞ്ഞു. ഫലസ്തീനികളെ നാടുകടത്തുന്നതിനെ കുറിച്ച് പറയുന്നത് ഒരിക്കലും സഹിക്കാനോ അനുവദിക്കാനോ കഴിയില്ല. ഫലസ്തീനികളെ ഈജിപ്തിലേക്ക് നാടുകടത്തുന്നത് ഈജിപ്തിന്റെ ദേശീയ സുരക്ഷയെ ബാധിക്കും. പശ്ചിമേഷ്യയില്‍ ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള സമാധാനത്തിലെത്താന്‍ ട്രംപുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഈജിപ്ത് ആഗ്രഹിക്കുന്നു. ഈജിപ്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്വന്തം മണ്ണില്‍ തുടരാന്‍ ആഗ്രഹിക്കുകയും ഫലസ്തീന് പുറത്തേക്ക് നാടുകടത്തുന്നതിനെ നിരാകരിക്കുകയും ചെയ്യുന്ന ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ലംഘിക്കരുതെന്ന് ഈജിപ്ത് അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫലസ്തീന്‍ ജനതയുടെ സ്ഥിരതയെയും സ്വയം നിര്‍ണയാവകാശത്തെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയും ഈജിപ്ഷ്യന്‍ വിദേശമന്ത്രി ബദ്ര്‍ അബ്ദുല്‍ആതിയും അമേരിക്കന്‍ വിദേശ മന്ത്രി മാര്‍കോ റൂബിയോയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

    ഈജിപ്ഷ്യന്‍, അമേരിക്കന്‍ വിദേശ മന്ത്രിമാര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഉഭയകക്ഷി പങ്കാളിത്തം ശക്തമാക്കാനും പ്രാദേശിക വെല്ലുവിളികള്‍ നേരിടാനുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കാനും സഹായിക്കുന്ന നിലക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത തന്ത്രപരമായ പങ്കാളിത്തത്തെ കുറിച്ചും വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകാനുള്ള പൊതു ആഗ്രഹത്തെ കുറിച്ചും ചര്‍ച്ച ചെയ്തു. ജനുവരി 19 ന് പ്രാബല്യത്തില്‍ വന്ന ഗാസ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിലെ പുരോഗതിയും ഇരുവരും വിശലകലനം ചെയ്തു.

    ബന്ദികളെയും തടവുകാരെയും കൈമാറ്റം ചെയ്യുന്നതിന് സഹായകമാകുന്ന നിലയിലും, ഫലസ്തീന്‍ ജനതക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ അവസരമൊരുക്കുന്ന തരത്തിലും, സുസ്ഥിരമായ രീതിയില്‍ ഗാസയില്‍ മാനുഷിക സഹായം എത്തിക്കാന്‍ അനുവദിക്കുന്ന നിലക്കും മൂന്ന് ഘട്ടങ്ങളുള്ള വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ബന്ധപ്പെട്ട കക്ഷികള്‍ നടപ്പാക്കുന്നത് തുടരേണ്ടത് പ്രധാനമാണ്. ഗാസയില്‍ ശാന്തതയും സ്ഥിരതയും പുനഃസ്ഥാപിക്കാനും, ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ളതും അന്താരാഷ്ട്ര നിയമസാധുതക്ക് അനുസൃതവുമായി ഫലസ്തീന്‍-ഇസ്രായില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സഹായിക്കുന്ന ഒരു രാഷ്ട്രീയ ചക്രവാളം വികസിപ്പിക്കാനുമുള്ള അനിവാര്യമായ ഒരു ചുവടുവെപ്പാണിത്.

    സ്വന്തം ഭൂമിയില്‍ തുടരാന്‍ ആഗ്രഹിക്കുകയും നാടുകടത്തല്‍ നിരാകരിക്കുകയും ചെയ്യുന്ന ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ലംഘിക്കരുത്. സ്വയം നിര്‍ണയത്തിനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശം മാനിക്കപ്പെടണമെന്നും അമേരിക്കന്‍ വിദേശ മന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ബദ്ര്‍ അബ്ദുല്‍ആതി പറഞ്ഞു.

    ഫലസ്തീനികളെ ഗാസയില്‍ നിന്ന് ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്ക് മാറ്റണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച നിര്‍ദേശിച്ചതിനു ശേഷം, ഫലസ്തീനികളെ നാടുകടത്തുന്നത് സംബന്ധിച്ച് തങ്ങളുടെ നിലപാട് ആദ്യമായാണ് ഈജിപ്ത് അമേരിക്കയെ നേരിട്ട് അറിയിക്കുന്നത്. ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് ഇതിനു മുമ്പ് മൂന്നു തവണ ഈജിപ്ത് ഔദ്യോഗികമായി പരസ്യപ്പെടുത്തിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Sisi Cairo
    Latest News
    റിയാദില്‍ മരിച്ച വര്‍ക്കല സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
    12/05/2025
    അവിടെ നിന്ന് വെടിയുണ്ട വന്നാൽ ഇവിടെ നിന്ന് പീരങ്കിയുതിർക്കും; സൈന്യത്തിന് മോദിയുടെ നിർദ്ദേശം
    12/05/2025
    പാക് വെടിവെപ്പിന് ഇന്ത്യ പീരങ്കിയുതിർക്കും; സൈന്യത്തിന് മോദിയുടെ നിർദ്ദേശം
    12/05/2025
    കേരളത്തിൽ നിന്നുള്ള മഹ്റമില്ലാത്ത ആദ്യ ഹജ്ജ് സംഘം ജിദ്ദയിൽ; ഊഷ്മള സ്വീകരണം
    12/05/2025
    ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി
    12/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version