തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോർപ്പറേഷൻ സി എം ഡി ആയിരുന്ന പി ബി നൂഹിനെ ഗതാഗത വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു.
ഡോ. അദീല അബ്ദുള്ളക്ക് സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായും നിയമനം.
ഡോ. ശ്രീറാം വെങ്കിട്ടരാമൻ കൃഷി വികസന വകുപ്പ് ഡയറക്ടറും, ഡോ. അശ്വതി ശ്രീനിവാസ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പില്‍ മാനേജിങ് ഡയറക്ടറും ആകും.
അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാർ, വനിത ശിശു വികസന വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. ശർമിള മേരി ജോസഫ്, കായിക – വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഡോ. മുഹമ്മദ് ഹനീഷ് , ഗതാഗത വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന ഡോ. കെ വാസുകി തുടങ്ങിയവരെ അധിക ചുമതലകളില്‍ നിന്നും മാറ്റിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group