Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 16
    Breaking:
    • പാകിസ്താനെതിരെ നിലപാട് വ്യക്തമാക്കാന്‍ എംപിമാര്‍ വിദേശ സന്ദര്‍ശനത്തിനൊരുങ്ങുന്നു
    • ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച അഡ്വ. ബെയ്‌ലിന്‍ റിമാന്‍ഡില്‍
    • സൗദിയിൽ ഫ്ലാറ്റ് വാടകയിൽ 11.9% വർധന; പണപ്പെരുപ്പം 2.3%
    • ട്രംപിന്റെ പര്യടനത്തിനിടെയും ഗാസയിൽ ഇസ്രായേലിന്റെ കൂട്ടക്കുരുതി: 115 പേർ കൊല്ലപ്പെട്ടു
    • ട്രംപിന് യു.എ.ഇയുടെ പരമോന്നത ബഹുമതി: ‘ഓർഡർ ഓഫ് സായിദ്’ സമ്മാനിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    അധികാരം നിലനിർത്താൻ സി.പി.എം വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നു- ഷാഫി ചാലിയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/01/2025 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- കേരളത്തിൽ തുടർഭരണം ലഭിച്ച സിപിഎം അധികാരം നിലനിർത്താൻ വർഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം അഭിപ്രായപ്പെട്ടു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ” അധികാരം, വർഗീയത, രാഷ്ട്രീയം” എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു ഷാഫി ചാലിയം. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷം വഹിച്ചു. വയനാട് ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.

    സി.പി.എമ്മിന്റെ ജില്ലാ സമ്മേളനങ്ങളിൽ പ്രധാനായും ലക്ഷ്യം വെക്കുന്നത് മുസ്‌ലിം ലീഗിനെയാണ്. ലീഗിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുകയും അത് വഴി യു.ഡി.എഫിനെ ദുർബലപ്പെടുത്തുകയും ചെയ്യുക എന്ന നയമാണ് സി.പി.എം സ്വീകരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ഹസനും അമീറും കുഞ്ഞാലിക്കുട്ടിയും ചേർന്നാണ് കേരളം ഭരിക്കാൻ പോകുന്നതെന്ന പ്രചരണമാണ് വ്യാപകമായി നടത്തിയത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിയെന്ന മട്ടിൽ പെരുമാറുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സമീപകാലത്ത് ഉന്നയിച്ച മറ്റൊരു ആരോപണം. മുനമ്പം വിഷയത്തിൽ മാതൃകാപരവും പക്വവുമായ നിലപാട് സ്വീകരിച്ച സാദിഖലി തങ്ങളുടെ ഇടപെടലുകൾ സി.പി.എമ്മിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിലും വയനാട് തെരെഞ്ഞെടുപ്പിലും യു.ഡി.എഫ് നേടിയ മിന്നും ജയം വർഗീയമാക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തിയതെന്നും ഷാഫി ചാലിയം ചൂണ്ടിക്കാണിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ അതിഥിയായി പരിപാടിയിൽ പങ്കെടുത്തു. മുസ്‌ലിം ലീഗ് മതേതര നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത രാഷ്ട്രീയ പാർട്ടിയാണെന്നും ഏഴര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ഒരു പ്രവർത്തകനെ പോലും രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ നടപടിയെടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും സന്ദീപ് വാര്യർ ചൂണ്ടിക്കാണിച്ചു. ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയിലേക്ക് ഡോ അംബേദ്കറേ തെരെഞ്ഞെടുത്തയച്ച രാഷ്ട്രീയ പാർട്ടിയാണ് മുസ്‌ലിം ലീഗ്. യുദ്ധത്തിൽ പങ്കെടുക്കുവാൻ സ്വന്തം മകനെ പട്ടാളത്തിലേക്ക് എടുക്കണമെന്ന് അഭ്യർത്ഥിച്ച് കത്തെഴുതിയ ഖാഇദേ മില്ലത്ത് മുഹമ്മദ്‌ ഇസ്മായിൽ സാഹിബിന്റെ രാജ്യ സ്നേഹം മാതൃകാപരമായിരുന്നെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരമായി എം ഐ തങ്ങൾ രചിച്ച ”ന്യൂനപക്ഷ രാഷ്ട്രീയം ദൗത്യവും ദർശനവുമെന്ന” പുസ്തകം സന്ദീപ് വാര്യർക്ക് കൈമാറി.

    സെൻട്രൽ കമ്മിറ്റി സുരക്ഷ പദ്ധതിയിൽ കൂടുതൽ അംഗങ്ങളെ ചേർത്ത നിയോജകമണ്ഡലം കമ്മിറ്റികൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ കൈമാറി, കൊടുവള്ളി, മങ്കട, വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം നേടിയത്. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ വി കെ മുഹമ്മദ്‌, ഉസ്മാൻ അലി പാലത്തിങ്ങൽ, നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗളായ മുഹമ്മദ്‌ വേങ്ങര, മുജീബ് ഉപ്പട സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറൂഖ്‌, അഷ്‌റഫ്‌ കൽപകഞ്ചേരി, മജീദ് പയ്യന്നൂർ, നാസർ മാങ്കാവ്, നജീബ് നല്ലാങ്കണ്ടി, ഷമീർ പറമ്പത്ത്, ഷംസു പെരുമ്പട്ട, പി സി അലി വയനാട്, കബീർ വൈലത്തൂർ എന്നിവർ പ്രസംഗിച്ചു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ട്രഷറർ അഷ്‌റഫ്‌ വെള്ളേപ്പാടം നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC Sandeep warrier Shafi Chaliyam
    Latest News
    പാകിസ്താനെതിരെ നിലപാട് വ്യക്തമാക്കാന്‍ എംപിമാര്‍ വിദേശ സന്ദര്‍ശനത്തിനൊരുങ്ങുന്നു
    16/05/2025
    ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച അഡ്വ. ബെയ്‌ലിന്‍ റിമാന്‍ഡില്‍
    16/05/2025
    സൗദിയിൽ ഫ്ലാറ്റ് വാടകയിൽ 11.9% വർധന; പണപ്പെരുപ്പം 2.3%
    16/05/2025
    ട്രംപിന്റെ പര്യടനത്തിനിടെയും ഗാസയിൽ ഇസ്രായേലിന്റെ കൂട്ടക്കുരുതി: 115 പേർ കൊല്ലപ്പെട്ടു
    16/05/2025
    ട്രംപിന് യു.എ.ഇയുടെ പരമോന്നത ബഹുമതി: ‘ഓർഡർ ഓഫ് സായിദ്’ സമ്മാനിച്ചു
    16/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version