പാലക്കാട്- ക്ലാസിൽ മൊബൈൽ ഫോണുമായെത്തിയ വിദ്യാർത്ഥി അധ്യാപകർക്ക് നേരെ കൊലവിളി ഉയർത്തി. മൊബൈൽ ഫോൺ പിടികൂടിയതിൽ പ്രകോപിതനായ പ്ലസ് വൺ വിദ്യാർഥിയാണ് കൊലവിളി ഉയർത്തിയത്. പാലക്കാട് ആനക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലാണ് സംഭവം.
മൊബൈൽ തിരിച്ചുതന്നില്ലെങ്കിൽ അധ്യാപകനെ തീർത്തു കളയുമെന്നും പുറത്തു കിട്ടിയാൽ കൊന്നു കളയുമെന്നും വിദ്യാർത്ഥി പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തന്നിൽനിന്ന് പിടികൂടിയ മൊബൈൽ ഫോൺ തിരിച്ചുതരണം എന്നും കുട്ടി ആവശ്യപ്പെട്ടു. വിദ്യാർത്ഥിക്കെതിരെ സ്കൂൾ അധികൃതർ തൃത്താല പോലീസിൽ പരാതി നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group