കോഴിക്കോട്- താമരശ്ശേരിയിൽ ഉമ്മയെ വെട്ടിക്കൊന്ന മകൻ മയക്കുമരുന്നിന് അടിമയെന്ന് സംശയം. അടിവാരം കായിക്കൽ മുപ്പതേക്കറിൽ സുബൈദ (50) ആണ് മകൻ ആഷിക്കിന്റെ (24) വെട്ടേറ്റ് മരിച്ചത്. മസ്‌തിഷ്‌കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. തളർന്നു കിടക്കുകയായിരുന്നു സുബൈദ. ഷക്കീലയുടെ വീട്ടിലെത്തിയാണ് ആഷിക് സുബൈദയെ വെട്ടിയത്. ശനിയാഴ്‌ച ഉ
അടുത്തുള്ള വീട്ടിൽനിന്നും കൊടുവാൾ വാങ്ങിയാണ് ഇയാൾ ആക്രമണം നടത്തിയത്. അയൽക്കാരാണ് സുബൈദയെ താമരശ്ശേരി ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിനുശേഷം വീടിനുള്ളിൽ ഒളിച്ചിരുന്ന ആഷിക്കിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ബംഗളൂരുവിലെ ഡി അഡിഷൻ സെൻ്ററിലായിരുന്ന ആഷിഖ് മാതാവിനെ കാണാൻ എത്തിയതായിരുന്നു., ഏക മകനാണ് ആഷിഖ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.