Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 26
    Breaking:
    • അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ച് രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക്
    • യുഎഇയിൽ എന്തുകൊണ്ട് എല്ലാവർക്കും മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നില്ല?; വിശദീകരിച്ച് അധികൃതർ
    • ഇറാന്‍ യുദ്ധം ജനപ്രീതി വര്‍ധിപ്പിച്ചില്ല; നേരത്തെയുള്ള തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ നെതന്യാഹുവിന്റെ ശ്രമം
    • എടയാർ വ്യവസായമേഖലയിൽ വൻ തീപിടിത്തം; ഒരു ജീവനക്കാരന് ദാരുണാന്ത്യം
    • പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    പാലക്കാട്ട് ആരംഭിക്കുന്നത് സി.പി.എം-ബി.ജെ.പി സംയുക്ത മദ്യനിർമാണ കമ്പനി- സന്ദീപ് വാരിയര്‍

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം17/01/2025 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- പാലക്കാട്ടെ മദ്യനിര്‍മാണക്കമ്പനി സി.പി.എം ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. റിയാദ് ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റിയുടെ പാലക്കാടന്‍ തേരില്‍ സംബന്ധിക്കാനെത്തിയതാണ് അദ്ദേഹം. സി.പി.എം- ബി.ജെ.പി സംയുക്ത മദ്യനിര്‍മാണ കമ്പനിയാണ് പാലക്കാട്ട് ആരംഭിക്കാന്‍ പോകുന്നത്. ഇതിന്റെ ഉടമക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥുമായി അടുത്ത ബന്ധമുണ്ട്.

    നേരത്തെ ബി.ജെ.പി സഖ്യകക്ഷിയായ അകാലിദളിന്റെ എം.എല്‍.എയാണ് ഈ ഓയാസിസ് ബ്ലുബറീസിന്റെ ഉടമ. വാട്ടര്‍ പൊല്യൂഷന്‍ അടക്കം പല ക്രമക്കേടുകളില്‍ ഈ കമ്പനിക്കെതിരെ ഇ.ഡി അന്വേഷണം നടത്തുന്നുമുണ്ട്. ഈ കമ്പനി പാലക്കാട്ട് കൊണ്ടുവരുന്നതിന് പിന്നില്‍ ഉന്നത ഗുഡാലോചന നടന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രതിപക്ഷനേതാവ് ആരോപണമുന്നയിച്ചിരുന്നു. ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ള ഈ കമ്പനിക്ക് പാലക്കാട് അനുമതി നല്‍കിയതിന്റെ പിന്നിലെ ഗൂഡാലോചന പുറത്തുവരണം. കൊക്കൊക്കോളയും പെപ്‌സിയും കെട്ടുകെട്ടിയ പാലക്കാട്ട് ജല ചൂഷണത്തിന് അന്വേഷണം നേരിടുന്ന ഒരു കമ്പനിക്ക് എങ്ങനെയാണ് അംഗീകാരം നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇതിന്റെ പിന്നിലെ അജണ്ടയെന്താണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നെയ്യാറ്റിന്‍കരയിലെ സമാധി വിഷയത്തില്‍ ഒരാള്‍ മരിച്ചാല്‍ രാജ്യത്തിന്റെ നിയമനടപടികള്‍ക്ക് വിധേയമാകണം. അല്ലെങ്കില്‍ പോലീസിലും മറ്റും പരാതികളെത്തും. അതിന്റെ പേരില്‍ മതത്തെയും ജാതിയെയും കൂട്ടുപിടിക്കരുത്. മരണം വിശ്വാസത്തിന്റെ പേരില്‍ മറച്ചുവെക്കുന്നത് നല്ല രീതിയല്ല. അക്കാര്യം അന്വേഷിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നത് ശരിയല്ല.
    ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയതിനെ സിപിഎമ്മുകാര്‍ പോലും സ്വാഗതം ചെയ്തതാണ്. ഒരു പദവിയും മോഹിച്ചല്ല കോണ്‍ഗ്രസിലെത്തിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോയെന്നത് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തും.
    20 വര്‍ഷം മുമ്പ് താന്‍ പ്രവാസിയായി ജോലി ചെയ്ത നഗരമാണ് റിയാദ്. ബത്ഹയിലും മറ്റു പ്രദേശങ്ങളിലും കാര്യമായ മാറ്റങ്ങളൊന്നും പ്രകടമായില്ല. അന്നത്തെ ഒരുപാട് സുഹൃത്തുക്കളെ നേരില്‍ കണ്ടു. തന്റെ നയരൂപീകരണത്തില്‍ റിയാദിന് വലിയ പങ്കുണ്ട്. 21 മുതല്‍ 26 വയസ്സുവരെ ജീവിച്ച നഗരമാണിത്. അദ്ദേഹം പറഞ്ഞു.

    തന്റെ കാഴ്ച്ചപ്പാടുകൾ രൂപീകരിച്ച നഗരമാണ് റിയാദ് എന്നും ഇവിടെ വീണ്ടും എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു. പ്രവാസിയായി നേരത്തെ റിയാദിൽ ജീവിച്ച കാലം ഓർത്തെടുത്താണ് സന്ദീപ് വാര്യർ ഇക്കാര്യം പറഞ്ഞത്. ഒട്ടേറെ സന്തോഷിപ്പിക്കുന്നതും നൊമ്പരപ്പെടുത്തുന്നതുമായി അനുഭവങ്ങൾ ഇവിടെ ഉണ്ടായിരുന്നു. 21 മുതൽ 26 വയസു വരെ ജീവിച്ച നഗരമാണ് റിയാദ്. ഒട്ടേറെ നടന്ന നഗരമാണിതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
    ഫൈസല്‍ ബാഹസന്‍, ശിഹാബ് കരിമ്പാറ, രാജു പാപ്പുള്ളി, ഹകീം പട്ടാമ്പി, മൊയ്ദു മണ്ണാര്‍ക്കാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    പാലക്കാട് ബി.ജെ.പി സന്ദീപ് വാര്യർ സി.പി.എം
    Latest News
    അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ച് രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക്
    26/03/2026
    യുഎഇയിൽ എന്തുകൊണ്ട് എല്ലാവർക്കും മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നില്ല?; വിശദീകരിച്ച് അധികൃതർ
    26/03/2026
    ഇറാന്‍ യുദ്ധം ജനപ്രീതി വര്‍ധിപ്പിച്ചില്ല; നേരത്തെയുള്ള തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ നെതന്യാഹുവിന്റെ ശ്രമം
    26/03/2026
    എടയാർ വ്യവസായമേഖലയിൽ വൻ തീപിടിത്തം; ഒരു ജീവനക്കാരന് ദാരുണാന്ത്യം
    26/03/2026
    പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു
    26/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version