മുംബൈ- ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീട്ടിൽ വെച്ച് മോഷ്ടാവിന്റെ കുത്തേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കി.
വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യ കരീന കപൂർ, മക്കളായ തൈമൂർ, ജെഹ് എന്നിവരും വീട്ടിലുണ്ടായിരുന്നു. രണ്ടു തവണയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. സെയ്ഫ് അലിഖാനും കുടുംബവും സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിൽ പങ്കെടുത്ത ശേഷം കഴിഞ്ഞയാഴ്ചയാണ് തിരിച്ചെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group