റിയാദ്: റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കായിക വിഭാഗമായ സ്‌കോര്‍ സംഘടിപ്പിക്കുന്ന ജയ് മസാല ‘ബെസ്റ്റ് 32’ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫിക്ച്ചര്‍ പ്രകാശനം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര നിര്‍വ്വഹിച്ചു.
മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത പഞ്ചായത്ത്, മുനിസിപ്പല്‍ കെഎംസിസി കമ്മിറ്റികളുടെ മികച്ച മുപ്പത്തി രണ്ട് ടീമുകളാണ് ഫൈവ്‌സ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. വിജയികള്‍ക്ക് പ്രൈസ് മണിയും സമ്മാനിക്കുന്നുണ്ട്. നാളെ 9 മണിക്ക് ആദ്യ റൗണ്ട് മത്സരങ്ങള്‍ അല്‍ മുതുവ പാര്‍ക്ക് ഗ്രൗണ്ടില്‍ നടക്കും. 23 നാണ് സെമി ഫൈനല്‍, ഫൈനല്‍ ഉള്‍പ്പടെയുള്ള മത്സരങ്ങള്‍ നടക്കുന്നത്.
നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിയില്‍ സ്‌കോര്‍ ചെയര്‍മാന്‍ ഷകീല്‍ തിരൂര്‍ക്കാട് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത്, മലപ്പുറം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ്, ട്രഷറര്‍ മുനീര്‍ വാഴക്കാട്, ജില്ലാ ഭാരവാഹികളായ മജീദ് മണ്ണാര്‍മല, സഫീര്‍ ഖാന്‍ കരുവാരകുണ്ട്, സ്‌കോര്‍ സമിതി അംഗങ്ങളായ അഷ്റഫ് മോയന്‍, സിദ്ധീഖ് കോനാരി, ഷുക്കൂര്‍ വടക്കേമണ്ണ, മുജീബ് വണ്ടൂര്‍, ഷംസു വടപുരം, ഹംസക്കോയ പെരുവള്ളൂര്‍ , ഷറഫു തേഞ്ഞിപ്പാലം, ജാഫര്‍ കാളികാവ്, ഷറഫു പൂക്കോട്ടൂര്‍, റാഷിദ് വാഫി , അന്‍സിഫ് അസീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.