കോഴിക്കോട്- കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടി നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് ഷമീർ പയ്യനങ്ങാടിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുകയും സംസ്ഥാന കമ്മിറ്റിക്കെതിരെ കെട്ടിച്ചമച്ച ആരോപണം ഉന്നയിക്കുകയും ചെയ്ത ഇദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വാർത്താ കുറിപ്പിൽ അറിയിച്ചു.
ഇദ്ദേഹത്തിനൊപ്പം കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പങ്കെടുത്ത തിരുവനന്തപുരം എൻ വൈ എൽ ജില്ലാ പ്രസിഡണ്ട് സുധീർ വിഴിഞ്ഞത്തെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇന്ന് കോഴിക്കോട് ഐ എൻ എൽ സംസ്ഥാന പ്രവർത്തക സമിതി യോഗം ചേരുന്നുണ്ട്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group