തിരുരങ്ങാടി : ലോകമെമ്പാടുമുള്ള കെ.എം.സി.സി ഘടകങ്ങളെ ഏകോപിച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്ത വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി ദേശീയ നേതാക്കളുടെ യോഗം രൂപം നൽകിയ പ്രഥമ ലോക കെഎംസിസി കമ്മിറ്റിയുടെ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട കെ.പി മുഹമ്മദ് കുട്ടിക്കും (സൗദി അറേബ്യ )ട്രഷറർ യു എ നസീർ (യു എസ് എ ) എന്നിവർക്കും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി.
ചെമ്മാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന സ്വീകരണ സമ്മേളനം കെ.പി.എ മജീദ് എം.എൽ.എ എ ഉദ്ഘാടനം ചെയ്തു. ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു.
പി കെ അബ്ദുറബ്ബ്, കൃഷ്ണൻ കോട്ടുമല, പി എസ് എച് തങ്ങൾ, മോഹനൻ വെന്നിയൂർ, എം പി ഇസ്മായിൽ, സിദ്ദിഖ് പനക്കൻ, സി എച് ഫസൽ, അഷ്‌റഫ് വേങാട്ട്, വി പി മുസ്തഫ, ഹനീഫ മൂന്നിയുർ, സുലൈഖ കാലൊടി, ഇക്ബാൽ കല്ലു ങ്ങൽ, സി പി ഇസ്മായിൽ സോനാ രതീഷ്, സി പി സുഹ്‌റാബി സി കെ ഷാക്കിർ, പി എം എ ജലീൽ, ഇസ്ഹാഖ് പൂണ്ടോളി, ഹുസൈൻ കരിങ്കര, എ കെ മുസ്തഫ, സി ടി നാസർ, റഫീഖ് പാറക്കൽ, എം അബ്ദുറഹ്മാൻ കുട്ടി, സി കെ റസാഖ്, യു എ റസാഖ് ഇബ്രാഹിം തച്ചമ്മാട്, സീതി കൊളക്കാടൻ, മജീദ് പുകയൂർ, പഴേരി കുഞ്ഞാഹമ്മദ്, റഷീദ് വരിക്കോടൻ, നൗഫൽ, ഉനൈസ്, ജാഫർ വെന്നിയൂർ,തിരുരങ്ങാടി നഗര സഭ കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.