റാസൽഖൈമ: കൊല്ലപ്പെട്ട വീട്ടമ്മയുടെ കുടുംബം വിട്ടുവീഴ്ച ചെയ്തതോടെ വധശിക്ഷക്ക് വിധിക്കപ്പെട്ട ആഫ്രിക്കൻ യുവതിക്ക് പുതു ജീവൻ. 2010 ൽ നടന്ന കേസിനാസ്പദമായ സംഭവത്തിൽ അമ്മയും കുഞ്ഞും കൊല്ലപ്പെട്ടിരുന്നു.
രണ്ടാഴ്ചയായി ജോലിയിൽ പ്രവേശിച്ച ആഫ്രിക്കൻ യുവതി അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ വീട്ടമ്മ ഇവരെ തോളിൽതട്ടിവിളിച്ചത് ഇഷ്ടപ്പെടാത്തതിനെതുടർന്നാണ് വീട്ടമ്മയെ കത്തി കൊണ്ട് കുത്തുകയും ആഭരണങ്ങളും പണവും കവരുകയും ശേഷം താമസ സ്ഥലത്ത് തീയിടുകയുമായിരുന്നു.
സംഭവത്തിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ചെറിയ കുഞ്ഞും കൊല്ലപ്പെട്ടിരുന്നു.
ഏഴുലക്ഷം ദിർഹം ദിയാധനം നൽകാനുള്ള ധാരണ പ്രകാരമാണ് കുടുംബം വിട്ട് വീഴ്ച്ചക്ക് തയ്യാറായി വധശിഷ വേണ്ടന്ന് വെച്ചത്. ഇതേ തുടർന്ന് 14 വർഷമായി റാസൽഖൈമ ജയിലിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിക്ക് കോടതി പതിനഞ്ച് വർഷം ജീവപര്യന്തം തടവായി ശിക്ഷ കുറക്കുകയായിരുന്നു. നിലവിൽ 14 വർഷമായി തടവ് ശിക്ഷ അനുഭവിച്ച് വരുന്നതിനാൽ പ്രതിക്ക് ഒരുവർഷം കൂടി തടവ് അനുഭവിച്ചാൽ ശിക്ഷാ കാലവധി പൂർത്തിയാകും.