തിരുവനന്തപുരം: കാൽ നൂറ്റാണ്ടിന് ശേഷം കൗമാരകലാ കിരീടം തൃശൂരിന്. അഞ്ചുദിവസമായി തിരുവനന്തപുരത്ത് നടന്ന കലോൽസവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് തൃശൂർ സ്വർണക്കപ്പിൽ മുത്തമിടുന്നത്. ഫോട്ടോ ഫിനിഷിലേക്ക് നീണ്ട പോരാട്ടത്തിൽ പാലക്കാടിനെയും കണ്ണൂരിനെയും പിന്തള്ളിയാണ് തൃശൂർ ആറാം കിരീടം എടുക്കുന്നത്.
1008 പോയിന്റുമായാണ് സാംസ്കാരിക നഗരി കലാ കിരീടത്തിൽ മുത്തമിടുന്നത്. 1007 പോയിന്റ് മായ പാലക്കാട് രണ്ടാം സ്ഥാനത്ത് എത്തി. കഴിഞ്ഞ വർഷത്തെ ജേതാക്കളായ കണ്ണൂർ 1003 പോയിന്റുമായി മൂന്നാമതായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group