ദമാം: തിരൂരങ്ങാടി വെളിമുക്ക് സൗത്ത് സ്വദേശി അരീക്കാടൻ അബ്ദുൽ റഊഫ് (43) അൽ കോബാറിൽ ഹ്യദയാഘാതം മൂലം നിര്യാതനായി. ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ അൽ കോബാർ അൽ മന ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സെൻട്രൽ പോയിന്റിൽ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു. അബൂബക്കർ അരീക്കാടൻ-സഫിയ വലിയത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ മുഹ്സിന. എട്ട് വയസായ ഒരു മകളുമുണ്ട്. നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യത്ത് നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള പ്രവർത്തങ്ങൾ അൽ കോബാർ കെ.എം.സി.സി പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട്, വെൽഫെയർ വിഭാഗം കൺവീനർ ഹുസ്സൈൻ നിലമ്പൂർ എന്നിവരുടെ നേത്യത്വത്തിൽ നടന്ന് വരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group