അങ്കാറ: പ്രതിരോധ, സൈനിക സഹകരണം ശക്തമാക്കുന്നതിന് സൗദി അറേബ്യയും തുർക്കിയും ധാരണയിലെത്തി. തുർക്കി തലസ്ഥാനമായ അങ്കാറയിൽ സൗദി സംയുക്ത സേനാ മേധാവി ലെഫ്. ജനറല്‍ ഫയാദ് അല്‍റുവൈലിയും തുര്‍ക്കി പ്രതിരോധ മന്ത്രി യശാര്‍ ഗുലറും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ഇരു രാജ്യങ്ങളുടേയും സൈനിക സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

സൗദി, തുര്‍ക്കി സൈനിക കമ്മിറ്റിയുടെ ആറാമത് യോഗവും അങ്കാറയില്‍ നടന്നു. സൗദി സംയുക്ത സേനാ മേധാവി ലെഫ്. ജനറല്‍ ഫയാദ് അല്‍റുവൈലിയുടെയും തുര്‍ക്കി സംയുക്ത സേനാ മേധാവി ജനറല്‍ മെതിന്‍ ഗുറാകിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഉഭകയകക്ഷി ബന്ധങ്ങളും കുറിച്ചും ചർച്ച ചെയ്തു ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group