ജിദ്ദ: അനാകിഷ് കെ.എം.സി.സി സംഘടിപ്പിക്കുന്ന ഖുർആൻ ,ബാങ്ക് വിളി മത്സരങ്ങളുടെ ഗ്രാൻ്റ് ഫിനാലെ ഇന്ന് (വെള്ളി) ഉച്ചമുതൽ ഹറാസാത്ത് അഫ്നാൻ ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ വിഭാഗങ്ങളിലായി 42 ൽ പരം പേർ ഫൈനലിൽ മത്സരിക്കും. കുട്ടികൾ, പുരുഷൻമാർ, സ്ത്രീകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മത്സരം. കെ എം സി സി നേതാക്കൾ,വിവിധ സംഘടനാ പ്രതിനിധികൾ,പൗര പ്രമുഖർ എന്നിവർ സംബന്ധിക്കുമെന്ന് ഭാരവാഹികളായ ബഷീർ കീഴില്ലത്ത്,അബ്ദുൽ ഫത്താഹ് താനൂർ,റഹ്‌മത്ത് അലി എരഞ്ഞിക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ അഡ്വ. എം. ഉമ്മർ മുഖ്യാതിഥിയായിരിക്കും. ഉബൈദുള്ള തങ്ങൾ മേലാറ്റൂർ(എസ്.ഐ.സി സൗദി നാഷണൽ പ്രസിഡന്റ്) റിഹാസ് പുലാമന്തോൾ (ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് എന്നിവർ സംസാരിക്കും. രാത്രി 8 മണിക്ക് ജിദ്ദ ഹറാസാത്ത് അഫ്നാൻ ഓഡിറ്റോറിയത്തിലാണ് ഗ്രാന്റ് ഫിനാലെ.