കൊച്ചി: കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിക്ക് സസ്‌പെൻഷൻ. ജഡ്ജി എം സുഹൈബിനെയാണ് ഹൈക്കോടതി രജിസ്ട്രാർ സസ്‌പെൻഡ് ചെയ്തത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം.
കോടതി ചേംബറിൽ വെച്ച് ജഡ്ജി ജീവനക്കാരിയോട് അപമര്യാദയോടെയും ലൈംഗികച്ചുവയോടെയും പെരുമാറിയെന്ന പരാതിയിൽ കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. സംഭവം ജുഡീഷ്യറിയുടെ സൽപേരിന് കളങ്കമാണെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വിലയിരുത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group