കൊച്ചി: എൻ.സി.സി ക്യാമ്പിനിടെ വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ഇരുപതിലേറെ പേരെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര കെ.എം.എം കോളജിലെ ക്യാമ്പിനിടെയാണ് സംഭവം.
കിണറിൽ നിന്ന് കുടിച്ച വെള്ളത്തിൽ നിന്ന് അണുബാധയുണ്ടായെന്നാണ് സംശയം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 600-ലേറെ വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷമാണ് ശാരീരികാസ്വാസ്ഥ്യങ്ങൾ കണ്ടുതുടങ്ങിയത്. കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
സംഭവത്തിൽ എ.സി.പിയുടെ നേതൃത്വത്തിൽ ക്യാമ്പുകളിൽ പരിശോധന നടത്തിവരികയാണെന്ന് പോലീസ് പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group