ജിദ്ദ: ജിദ്ദ അനാകിഷ് കെ.എം.സി.സി സംഘടിപ്പിച്ച അനാകിഷ് ഫെസ്റ്റ്- 24ന് ഉജ്വല സമാപനം. കലാ-കായിക മേളയിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. ചിത്ര രചനാ മത്സരങ്ങൾ,കളറിങ്ങ്,ഒപ്പന,ഡാൻസ്,മൈലാഞ്ചി ഇടൽ, ലൈവ് സാലഡ് മേക്കിങ്ങ് ,മ്യൂസിക്കൽ ചെയർ,ഷൂട്ട് ഔട്ട് മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു. കണ്ണൂർ ഗ്രിൻസിൻ്റെ മുട്ടിപ്പാട്ട് പരിപാടിക്ക് കൊഴുപ്പേകി. ഡോക്ടർ ബഷീർ അടാട്ടിൽ മോട്ടിവേഷൻ ക്ലാസ് നടത്തി.

അനാകിഷ് കെ.എം.സി.സി പ്രസിഡന്റ് ബഷീർ കീഴില്ലത്തിന്റെ അധ്യക്ഷതയിൽ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി ഉൽഘാടനം ചെയ്തു. സെൻട്രൽ കമ്മറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സെൻട്രൽ കമ്മറ്റി ട്രഷർ വി.പി അബ്ദുറഹ്മാൻ വെള്ളിമാട്കുന്ന്,സഹഭാരവാഹികളായ ഹസ്സൻ ബത്തേരി,ലത്തീഫ് കളാന്തിരി,ജലാൽ തേഞ്ഞിപ്പലം,സക്കീർ മണ്ണാർക്കാട്,ലത്തീഫ് വെള്ളമുണ്ട,ഷൗക്കത്ത് നാറക്കോടൻ,മലപ്പുറം ജില്ലാ കെ എം സി സി പ്രസിഡൻറ് ഇസ്മായീൽ മുണ്ടംപറമ്പ്, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ഇബ്രാഹിം കൊല്ലി,പാലക്കാട് ജില്ലാ ഭാരവാഹി ശുഹൈബ്,ഇ.സി അഷ്റഫ്,അഷ്റഫ് മുല്ലപ്പള്ളി,മുഹമ്മദ് കുട്ടി പാണ്ടിക്കാട് ,വനിതാ വിംഗ് ജനറൽ സെക്രട്ടറി ശമീല മൂസ,ആമിന മുഹമ്മദ് എന്നിവർ സംസാരിച്ചു.ഒ.പിഅബ്ദുൽ സലാം,ഷാജി കൊടുവള്ളി,ശബീറലിസിറ്റി,സാലിഹ് പൊയിലിതൊടി,കോയാക്ക,നിസാർ മടവൂർ,ഷൗകത്ത് ഒറ്റപ്പാലം,എം.കെ. നൗഷാദ്,അൻവർ വെട്ടുപ്പാറ,മൂസ്സ പട്ടത്ത്,സാബിർ പാണക്കാട്, മുസ്തഫ മാസ്റ്റർ, എംഎം മുജീബ്,ജംഷി ബാവ,അഹമ്മദ് കുറ്റൂർ,ഖാലിദ് പാളയാട്ട് എന്നിവർ പങ്കെടുത്തു.

ബഷീർ കുറ്റിക്കടവ്, മജീദ് കൊടുവള്ളി, ഫാരിസ് കോങ്ങാട്, ബഷീർ ആഞ്ഞിലങ്ങാടി, ശരീഫ് തെന്നല, യാസർ അറഫത്ത് മാസ്റ്റർ,സമീർ ചെമ്മം കടവ്,മിർഷാദ്,അൻവർ അബ്ദുള്ള,ശഹസാദ് ബീരാൻ,നിബു അഷ്റഫ്,ഖാലിസ് ബഷീർ,നസീർ,മുംതാസ് ടീച്ചർ,നസീഹ ടീച്ചർ,ഹാജറ ബഷീർ,പ്രഫസർ സഹീദ ഫത്താഹ്,സാബിറ മജീദ്,ഹസീന അഷ്റഫ്,നസീറ ടീച്ചർ,ശഹനാസ് ഹസ്സൻ,ഫർഹാനത്ത് ഖാലിസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. മുഹമ്മദ് ശരീഫ് തെന്നല ഖിറാഅത്ത് നടത്തി.
റഹ്‌മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും,അബ്ദുൽ ഫത്താഹ് താനൂർ നന്ദിയും പറഞ്ഞു.