ന്യൂഡൽഹി: ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുഗ്രാമിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മുൻ ഉപ പ്രധാനമന്ത്രി ദേവിലാലിന്റെ മകനാണ്.
നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്ന ചൗട്ടാല ഇന്ത്യൻ നാഷണൽ ലോക്ദൾ അധ്യക്ഷനാണ്. ഹരിയാനയുടെ ഏഴാമത് മുഖ്യമന്ത്രിയായിരുന്ന ചൗട്ടാല വാർധക്യസഹജമായ അസുഖങ്ങൾ അവഗണിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ നാലുവർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാക്കളായ അഭയ് ചൗട്ടാല, അജയ് ചൗട്ടാല എന്നിവർ മക്കളാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group