റിയാദ് : രാജ്യത്തിന്റെ ഫെഡറൽ ജനാധിപത്യ വ്യവ്യസ്ഥയെ തന്നെ ദുർബലപ്പെടുത്തുന്ന നീക്കമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതെന്ന് റിയാദ് ഒ.ഐ.സി.സി അഭിപ്രായപ്പെട്ടു. വൈവിധ്യവൽകൃത സ്വഭാവമുള്ള, ബഹുസ്വരതയിൽ അധിഷ്ഠിതമായ ഇന്ത്യൻ ജനാധിപത്യത്തിൽ “ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ” എന്നത് അപ്രായോഗികാണെന്ന ഇന്ത്യ മുന്നണിയുടെ വ്യക്തമായ കാഴ്ചപാട് രാജ്യം ഉൾക്കൊള്ളുമെന്നും ഒ.ഐ.സി.സി അഭിപ്രായപ്പെട്ടു.
സംസ്ഥാന നിയമനിർമാണ സഭകളുടെ കാലാവധി ലോകസഭയുടെ കാലാവധിക്കൊപ്പം നിജപ്പെടുത്തുക എന്നത് സംസ്ഥാനങ്ങളെ ആക്ഷേപിക്കുന്നതിനു തുല്യമാണ്. സംസ്ഥാന സഭകളുടെ കാലാവധി പരിമിതപ്പെടുത്താൻ തെരെഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകുന്നതു പ്രതിഷേധാർഹമാണ്.
മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാസ്സാക്കാൻ സാധിക്കുകയുള്ളു എന്നിരിക്കെ ഇത്തരം വിവാധ ബില്ലുകൾ ഇരു സഭകളിലും പാസാക്കുക എന്ന കുതന്ത്രവുമായി മുന്നിട്ടിറങ്ങുമ്പോൾ സ്വയം പരിഹാസ്യരായി മാറുകയാണ്. അവതരണ യോഗ്യത പോലുമില്ലാത്ത ഈ ബില്ല് അവതരിപ്പിക്കരുതെന്നും പിൻവലിക്കണെമന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും 198 നു എതിരെ 269 എം പി മാരുടെ ഭൂരിപക്ഷത്തോടെ ബില്ലിന് അവതരണാനുമതി കിട്ടിയത്. സംയുക്ത പാർലിമെന്ററി സമിതിക്കു വിടുമെന്നാണ് അമിത്ഷാ പറയുന്നത്. രാജ്യം ശ്രദ്ധയോടെ ചർച്ച ചെയ്യണമെന്നും ഇത്തരം ജനാധിപത്യ ധ്വംസനങ്ങളെ തുടക്കത്തിൽ തന്നെ പിഴുതെറിയാൻ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്നും ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി വാർത്ത കുറിപ്പിൽ ആഹ്വാനം ചെയ്തു.