ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി മാധവൻ (71) കുഴഞ്ഞുവീണ് അന്തരിച്ചു. വീട്ടിൽ കുഴഞ്ഞുവീണ ഉടനെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാലര പതിറ്റാണ്ടായി സോണിയ ഗാന്ധിക്ക് ഒപ്പമുണ്ട് തൃശൂർ ഒല്ലൂർ തൈക്കാട്ടുശ്ശേരി ചെറുശ്ശേരി പട്ടത്തുമനയ്ക്കൽ കുടുംബാംഗമായ ഇദ്ദേഹം. കോൺഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും കെ.സി വേണുഗോപാലും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
മൃതദേഹം രാത്രി പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സംസ്‌കാരം നാളെ നടക്കും. ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ തൃശൂരിലെത്തുമെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group