Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • മുഹറം; മുൻ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ, തിങ്കൾ അവധി ഇല്ല
    • ഓഗസ്റ്റില്‍ പ്രതിദിന എണ്ണ ഉല്‍പാദനത്തില്‍ 5,48,000 ബാരല്‍ വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം
    • സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; യുഎഇ യെ ലക്ഷ്യമാക്കി ഇന്ത്യൻ തട്ടിപ്പ് കേന്ദ്രങ്ങൾ
    • ഈസക്ക ചാരിറ്റി ടവര്‍; ജീവകാരുണ്യ രംഗത്തെ മികച്ച മാതൃക: സാദിഖലി ശിഹാബ് തങ്ങള്‍
    • കോട്ടയം മെഡിക്കൽ കോളേജ് അപകടം; ‘ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ’, റോഡപകടം ഉണ്ടായാൽ ഗതാഗത വകുപ്പ് മന്ത്രി രാജി വെക്കണോ, പരിഹാസവുമായി മന്ത്രി വിഎൻ വാസവൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    കഴുത്തിന് പിടിച്ച് കേന്ദ്രം; പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള രക്ഷാപ്രവർത്തനത്തിന്റെ കൂലി ചോദിച്ച് മോഡി സർക്കാർ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌13/12/2024 India Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായത്തിനായുള്ള കേരളത്തിന്റെ മാസങ്ങളായുള്ള ആവശ്യം അവഗണിക്കുന്നതിനിടെ ചൂരൽമല, മുണ്ടക്കൈ രക്ഷാപ്രവർത്തനത്തിന് ചെലവായതുൾപ്പെടെയുള്ള തുക തിരിച്ചുപിടിക്കാൻ കേന്ദ്ര നീക്കം.

    2019-ൽ കേരളത്തിലുണ്ടായ പ്രളയം മുതൽ വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനങ്ങളിൽ എയർലിഫ്റ്റിന് ചെലവായ തുക അടക്കം കേരളം തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. കേരളം 132 കോടി 62 ലക്ഷം രൂപ അടിയന്തരമായി തിരിച്ചടക്കണമെന്നാണ് കേന്ദ്രം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്ര സഹായമുണ്ടാവാത്തതിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും മോഡി സർക്കാറിനെതിരേ കടുത്ത വിമർശവും പ്രതിഷേധവും തുടരുന്നതിനിടെയാണ് കേന്ദ്രം കേരളത്തിന്റെ കഴുത്തിന് പിടിച്ച് പണം ചോദിച്ചിരിക്കുന്നത്. വയനാട് ദുരന്തം നടന്ന് നാലര മാസമായിട്ടും യാതൊരു സാമ്പത്തിക സഹായവും കേരളത്തിനായി കേന്ദ്രം കനിഞ്ഞിട്ടില്ല. ഇത്തരമൊരു സാഹചര്യം നിലനിൽക്കെയാണ് രക്ഷാപ്രവർത്തനത്തിന് കൂലി ചോദിച്ച് കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.

    പ്രധാനമന്ത്രി അടക്കമുള്ളവർ വയനാട്ടിലെത്തി ദുരന്തത്തിന്റെ തീവ്രത നേരിട്ട് കണ്ടിട്ടും കേന്ദ്രത്തിന്റെ മനസ്സ് അലിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. പ്രളയകാലത്ത് അരിയുൾപ്പെടെയുള്ള കാര്യങ്ങൾക്ക് അനുവദിച്ച തുക തിരിച്ചുനൽകണമെന്ന് കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെയാണ് പുതിയ കത്ത്.

    വയനാട് ദുരന്തത്തിൽ ഏകദേശം 2300-ലേറെ കോടി രൂപ പുനരധിവാസത്തിന് വേണമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. അടിയന്തരസഹായം ആവശ്യപ്പെട്ട കേരളം, ദുരന്തത്തെ എൽ3 പട്ടികയിൽ ഉൾപ്പെടുത്തണമെന്നും അഭ്യർത്ഥിച്ചിരുന്നു. ലോക്‌സഭയിലടക്കം ഇക്കാര്യത്തിൽ കേരള എം.പിമാർ യോജിച്ച് ശബ്ദം ഉയർത്തിയെങ്കിലും അതൊന്നും കണക്കിലെടുക്കാതെ, കണ്ണിൽ ചോരയില്ലാത്തവിധം തിരിച്ച് പണം ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഒരു നാട് ഒന്നാകെ ഒലിച്ചു പോയിട്ടും യാതൊരു ദയയും മനുഷ്യത്വവും തൊട്ടു തീണ്ടാത്തവർ ഛർദ്ദിച്ചത് തിന്നുന്നതിന് സമാനമായ പ്രവർത്തനമാണിപ്പോൾ നടത്തുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Flood modi govt wages of rescue Wayanad disaster
    Latest News
    മുഹറം; മുൻ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ, തിങ്കൾ അവധി ഇല്ല
    05/07/2025
    ഓഗസ്റ്റില്‍ പ്രതിദിന എണ്ണ ഉല്‍പാദനത്തില്‍ 5,48,000 ബാരല്‍ വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം
    05/07/2025
    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; യുഎഇ യെ ലക്ഷ്യമാക്കി ഇന്ത്യൻ തട്ടിപ്പ് കേന്ദ്രങ്ങൾ
    05/07/2025
    ഈസക്ക ചാരിറ്റി ടവര്‍; ജീവകാരുണ്യ രംഗത്തെ മികച്ച മാതൃക: സാദിഖലി ശിഹാബ് തങ്ങള്‍
    05/07/2025
    കോട്ടയം മെഡിക്കൽ കോളേജ് അപകടം; ‘ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ’, റോഡപകടം ഉണ്ടായാൽ ഗതാഗത വകുപ്പ് മന്ത്രി രാജി വെക്കണോ, പരിഹാസവുമായി മന്ത്രി വിഎൻ വാസവൻ
    05/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version