റിയാദ് : കേളി കലാസാംസ്കാരിക വേദി ഇരുപത്തിനാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ലോഗോ പ്രകാശന ചടങ്ങില്‍ കേളി പ്രസിഡന്റ് സെബിന് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് ലോഗോ പ്രകാശനം ചെയ്തു. കേളി സൈബര്‍ വിഭാഗം അംഗം സിജിന്‍ കൂവള്ളൂരാണ് ലോഗോ തയ്യാറാക്കിയത്.
2025 ജനുവരി മൂന്നിനാണ് കേളിയുടെ 24ആം വാര്‍ഷികം ‘കേളിദിനം 2025 ‘ എന്ന പേരില്‍ ആഘോഷിക്കുന്നത്. കേളി അംഗങ്ങളുടെയും കേളി കുടുംബ വേദി അംഗങ്ങളുടേയും കുട്ടികളുടെയും സര്‍ഗ്ഗ വാസനകള്‍ പ്രകടിപ്പിക്കാനൊരു ദിനം എന്നതാണ് കേളിദിനം. സില്‍വര്‍ ജൂബിലിയിലേക്ക് പ്രവേശിക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികള്‍ക്ക് ഈ കേളിദിനത്തോടെ തുടക്കമാകും.
ലോഗോ പ്രകാശന ചടങ്ങില്‍ സംഘടക സമിതി ചെയര്മാന് രജീഷ് പിണറായി ആമുഖ പ്രസംഗം നടത്തി. രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഗീവര്‍ഗീസ് ഇടിച്ചാണ്ടി, സീബാ കൂവോട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘടക സമിതി കണ്‍വീനര്‍ റഫീക് ചാലിയം നന്ദിയും പറഞ്ഞു.