തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. ധനുവച്ചപുരം സ്വദേശി അജീഷിന്റെ മകൻ എ.ജെ അജിത്തിനെയാണ് കാണാതായത്.
മൂന്ന് ദിവസമായി കാണാതായിട്ടെന്നാണ് പരാതി. അമരവിള എൽ.എം.എസിലെ വിദ്യാർത്ഥിയാണ്. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പാറശ്ശാല പോലീസ് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group