റിയാദ്- സൈബര്‍ സ്‌ക്വയര്‍ റിയാദിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ സഹകരണത്തോടെ ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. ഉദ്ഘാടന സമ്മേളനം മാസ്റ്റര്‍ യഹ്‌യയുടെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ചു.
സംഗീത അനുപ് (പ്രിന്‍സിപ്പല്‍, ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍) സ്വാഗതം പറഞ്ഞു. ടീം മൗലിക അവതരിപ്പിച്ച സ്വാഗത നൃത്തം പരിപാടിയെ ആകര്‍ഷകമാക്കി. അക്കാദമിക കണ്‍സള്‍ട്ടന്റും ഹാബിറ്റാറ്റ് സ്‌കൂളിന്റെ മുന്‍ അക്കാദമിക് ഡയറക്ടറുമായ ആദില്‍ സി.ടി, ഡോ. ബദര്‍ അല്‍ ഉലൈവി (നാമ ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ ചെയര്‍മാന്‍ & സി.ഇ.ഒ), സാലഹ് അല്‍നെമര്‍, ദാറുസ്സലാം ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ജനറല്‍ മാനേജര്‍ യഹ്യയ അല്‍ തൗഹിരി പ്രഭാഷണം നടത്തി.
സമാപന സമ്മേളനത്തില്‍ വിദ്യ വിനോദ് (ഹെഡ്മിസ്ട്രസ്, ഡ്യൂണ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍), ഡോ. മര്‍വിന്‍ റെറ്റ്‌നധാസ് മേരി, വിദ്യ വിജയകുമാര്‍, ഡോ. അനീസ് ആര, സുഹാസ് ചെപ്പളി, ഷജാല്‍, ഷമീം നെടുംകുന്നത്ത് എന്നിവര്‍ പ്രഭാഷണം നടത്തി. മത്സരിച്ച വിദ്യാര്‍ഥികള്‍ക്ക് ദീപക് കെ. സി. ഡോ. ജയചന്ദ്രന്‍, മുനീബ് പാഴൂര്‍, ഇബ്രാഹിം സുബ്ഹാന്‍, ഷിഹാബ് കൊട്ടുകാട്, ഹര്‍ഷ എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് , മെഡല്‍ വിതരണം നടത്തി. ആരതി കെ. എസ്. നന്ദി പറഞ്ഞു.
സൗദി അറേബ്യ, യു എ ഇ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുത്ത 21 സ്‌കൂളുകളില്‍ നിന്നുള്ള 64 വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.