പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു. പെരിന്തൽമണ്ണയിലെ എം കെ ജ്വല്ലറി ഉടമ കിനാതിയിൽ യൂസഫും സഹോദരൻ ഷാനവാസും സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചുവീഴ്ത്തിയാണ് കവർച്ചയുണ്ടായത്.
ഇന്നലെ രാത്രി ജ്വല്ലറി അടച്ച് വീട്ടിലേക്ക് മടങ്ങവെ ജൂബിലി ജംഗ്ഷന് സമീപത്ത് വച്ചാണ് സംഭവം. മഹീന്ദ്ര കാറിലെത്തിയ സംഘം സ്കൂട്ടർ ഇടിച്ചു വീഴ്ത്തി ആക്രമിച്ചാണ് സ്വർണം കവർന്നത്. പരുക്കുകളോടെ യൂസഫും ഷാനവാസും ആശുപത്രിയിൽ ചികിത്സയിലാണ്.
ഡ്രൈവർ അടക്കം നാലുപേരാണ് ആക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് ജ്വല്ലറി ഉടമ വ്യക്തമാക്കി. നിലത്തുവീണ തങ്ങളുടെ മുഖത്തേക്ക് മുളക് പൊടി സ്പറേ അടിച്ച അക്രമിസംഘത്തിലെ മൂന്നു പേരും മുഖം മൂടി ധരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group