റിയാദ്- കേളി കലാസാംസ്‌കാരിക വേദി മലസ് ഏരിയ സംഘടിപ്പിക്കുന്ന ‘കരുതലും കാവലും’ ക്യാമ്പ് നവംബര്‍ 15 വെള്ളിയാഴ്ച നടക്കും. രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 മണി വരെ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ നോര്‍ക്കയുമായി ബന്ധപ്പെട്ട സേവനങ്ങളും രോഗനിര്‍ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും ഉണ്ടായിരിക്കും.
രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെ നോര്‍ക്കയുമായി ബന്ധപ്പെട്ട ഐഡി രജിസ്‌ട്രേഷന്‍, പ്രവാസിരക്ഷ ഇന്‍ഷുറന്‍സ്,പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷന്‍ തുടങ്ങി പ്രവാസികള്‍ക്ക് നോര്‍ക്കയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നല്‍കും.
രാവിലെ 10 മണി മുതല്‍ വൈകിട്ട് 3 മണി വരെ സൗജന്യ ആരോഗ്യ പരിശോധനയും വൈകിട്ട് 4 മണി മുതല്‍ നടക്കും. ഡോക്ടര്‍ അബ്ദുല്‍അസീസ് ജീവിത ശൈലി രോഗങ്ങളെകുറിച്ചും ഡോക്ടര്‍ കെ.ആര്‍ ജയചന്ദ്രന്‍ ആരോഗ്യ രംഗത്തെ കരുതലും കാവലും എന്ന വിഷയത്തിലും ക്ലാസെടുക്കും. ഡോക്ടര്‍ എന്‍ ആര്‍ സഫീർ നടത്തുന്ന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകളും അരങ്ങേറും. സൗജന്യമായി നടത്തുന്ന ക്യാമ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് നൗഫല്‍ : 053 862 9786, മുകുന്ദന്‍ : 050 944 1302, സിംനേഷ് : 056 975 6445, ഗിരീഷ് കുമാര്‍ : 050 090 5913 എന്നിവരുമായി ബന്ധപെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു