ക്വിറ്റോ: കാറപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇക്വഡോര്‍ അന്താരാഷ്ട്ര ഫുട്ബോള്‍ താരം മാര്‍ക്കോ അങ്കുലോ മരണത്തിന് കീഴടങ്ങി. 22കാരനായ താരം ഒരു മാസമായി ഐസിയുവില്‍ ആയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഇക്വഡോറിന്റെ മധ്യനിര താരമാണ്.
ഇക്വഡോര്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബ് എല്‍ഡിയു ക്വിറ്റോയ്ക്ക് വേണ്ടിയാണ് താരം കളിച്ചിരുന്നത്. എംഎല്‍എസ് ക്ലബ്ബ് എഫ്സി സിന്സിനാറ്റിയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
അപകടം നടക്കുന്നതിന്റെ തലേ ദിവസം എല്‍ഡിയു ക്വിറ്റോയ്ക്ക് വേണ്ടി താരം കളിച്ചിരുന്നു. ഇക്വഡോറിന് വേണ്ടി മൂന്ന് അന്താരാഷ്ട്ര മല്‍സരം കളിച്ചിട്ടുണ്ട്. അപകടത്തില്‍ രണ്ട് പേര് മരിച്ചിരുന്നു. ഇക്വഡോര്‍ ക്ലബ്ബില്‍ കളിക്കുന്ന റോബര്‍ട്ടോ കാബെസെസാണ് മരണപ്പെട്ടവരില്‍ ഒരാള്‍. അങ്കുലോയുടെ ഉറ്റസുഹൃത്താണ് കാബെസെസ്. മറ്റൊരു സുഹൃത്തുമാണ് മരണപ്പെട്ടത്.