ജിദ്ദ – സൗദിയിലെ ജെന്റ്‌സ് ബാര്‍ബര്‍ ഷോപ്പുകളില്‍ ടാറ്റൂ, ടാനിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രാലയം വിലക്കി. സലൂണുകള്‍ക്ക് ബാധകമാക്കിയ പുതിയ വ്യവസ്ഥകളിലാണ് ടാറ്റൂ, ടാനിംഗ് ഉപകരണങ്ങള്‍ വിലക്കിയിരിക്കുന്നത്. ആറു മാസത്തിന് ശേഷം പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍വരും. ബ്ലേഡുകള്‍ ഉപയോഗിച്ചു കഴിഞ്ഞാലുടന്‍ ഉപേക്ഷിക്കണം. സലൂണുകളില്‍ ചുരുങ്ങിയത് ഒരു അണുനശീകരണ ഉപകരണമെങ്കിലും ഏര്‍പ്പെടുത്തിയിരിക്കണം. ഓരോ തവണ ഉപയോഗിച്ച ശേഷവും ഉപകരണങ്ങള്‍ ഉടനടി അണുവിമുക്തമാക്കണം.
ഉറവിടമറിയാത്ത സൗന്ദര്യവര്‍ധക വസ്തുക്കളും ഉല്‍പന്നങ്ങളും മരുന്ന് ചേരുവകള്‍ അടങ്ങിയ ഉല്‍പന്നങ്ങളും സലൂണുകളില്‍ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി നിയമാവലിയുമായി പൂര്‍ണമായും പൊരുത്തപ്പെടുന്ന സൗന്ദര്യവര്‍ധക വസ്തുക്കളായിരിക്കണം ഉപയോഗിക്കേണ്ടത്.
ജോലിക്കിടെ ബാര്‍ബര്‍മാര്‍ അവരവരുടെ മൂക്കും വായയും തൊടാൻ പാടില്ല. രോഗലക്ഷണങ്ങള്‍ ഉള്ള പ് ബാര്‍ബര്‍മാര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കണം. ജോലി സ്ഥലത്ത് ഭക്ഷണ, പാനീയങ്ങള്‍ ഉപയോഗിക്കുന്നതിനും ഉറങ്ങുന്നതിനും താമസിക്കുന്നതിനും വിലക്കേർപ്പെടുത്തി. ഭിന്നശേഷിക്കാർക്ക് ഒപ്പമല്ലാതെ വികലാംഗര്‍ക്കൊപ്പമല്ലാതെ വനിതകള്‍ ജെന്റ്‌സ് സലൂണുകളില്‍ പ്രവേശിക്കുന്നതും വിലക്കേർപ്പെടുത്തി.