ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗില്‍ സീസണിലെ ഏറ്റവും വലിയ അട്ടിമറി.ഇംഗ്ലിഷ് ഭീമന്മാരായ മാഞ്ച്സറ്റര്‍ സിറ്റിയെ 4-1ന് തകര്‍ത്തത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകനായി ചുമതലയേല്‍ക്കാന്‍ പോവുന്ന റൂബന്‍ അമോറിമിന്റെ സ്പോര്‍ട്ടിങ് ലിസ്ബണ്‍. വിക്ടര്‍ ഗ്യോക്കേഴ്സിന്റെ പെനാല്‍റ്റിയാണ് സ്പോര്‍ട്ടിങിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. വിക്ടര്‍ സ്വീഡിഷ് താരമാണ്.
മറ്റൊരു ഗോള്‍ അറോജയുടെ വകയായിരുന്നു. സ്പോര്‍ട്ടിങിന് മുന്നില്‍ ഗത്യന്തരമില്ലാതെ കളിക്കുന്ന സിറ്റി താരങ്ങളെയാണ് ഇന്ന് ലിസ്ബണില്‍ കണ്ടത്.മല്‍സരത്തിന്റെ നാലാം മിനിറ്റില്‍ ഫില്‍ ഫോഡനാണ് സിറ്റിയ്ക്കായി ആദ്യ ഗോള്‍ നേടി ലീഡെടുത്തത്. പിന്നീട് സ്പോര്‍ട്ടിങ് കളം വാഴുകയായിരുന്നു.ചാംപ്യന്‍സ് ലീഗില്‍ പോയിന്റ് നിലയില്‍ സ്പോര്‍ട്ടിങ് രണ്ടാം സ്ഥാനത്തെത്തി.
മാഞ്ചസ്റ്റര്‍ സിറ്റി ആറാം സ്ഥാനത്താണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കോച്ചായി ചുമതലയേറ്റ റൂബന്‍ അമോറിം സ്പോര്‍ട്ടിങ് ലിസ്ബണിന്റെ സിറ്റിയ്ക്കെതിരായ മല്‍സരത്തോടെ ടീമിന്റെ ചുമതലയില്‍ നിന്ന് രാജിവയ്ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്പോര്‍ട്ടിങിന് ചാംപ്യന്‍സ് ലീഗിലെ ഏറ്റവും മികച്ച വിജയം നല്‍കിയാണ് റൂബന്‍ വിട പറയുന്നത്.