ഷാര്‍ജ. പൗരന്മാരുടെ കടബാധ്യത തീര്‍ക്കാന്‍ ഷാര്‍ജ ഭരണകൂടം 7.5 കോടി ദിര്‍ഹം അനുവദിച്ചു. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരമാണ് ഈ പദ്ധതി. സാമ്പത്തിക കേസുകളില്‍ ഉള്‍പ്പെട്ടവരുടേയും മരണപ്പെട്ടവരുടേയും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുന്നതിനാണ് ഇതു വിനിയോഗിക്കുക. ഇത്തരത്തില്‍ ഇത് 27ാമത് തവണയാണ് ഫണ്ട് അനവദിക്കുന്നത്. ഇതുവരെ 2,501 പേര്‍ ഈ ഫണ്ടിന്റെ ഗുണഭോക്താക്കളായിട്ടുണ്ട്. 1,203,637,153 ദിര്‍ഹമാണ് ഇതുവരെ ഇതിനായി ചെലവഴിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group