റിയാദ്- റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന 2024ലെ ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷ നവംബർ 8ന് (വെള്ളിയാഴ്ച) നടക്കും. സൗദി സമയം ഉച്ചക്ക് രണ്ടു മുത 2:00 PM മുതൽ 9:00 PM വരെയുള്ള 7 മണിക്കൂർ സമയത്ത് പരീക്ഷയെഴുതാം. ലോകത്ത് എവിടെ നിന്നും ഒരേസമയം പരീക്ഷ എഴുതാനുള്ള അവസരമുണ്ട്
കഴിഞ്ഞ 24 വർഷമായി നടക്കാറുള്ള ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷയുടെ ഈ വർഷത്തെ സിലബസ് മുഹമ്മദ് അമാനി മൗലവി രചിച്ച വിശുദ്ധ ഖുർആൻ പരിഭാഷയിലെ ഇരുപത്തി ഏഴാം അധ്യായമാണ്.
പരീക്ഷയിൽ ഒന്നാം സമ്മാനം നടന്ന വിജയിക്കുക ഒരു ലക്ഷം രൂപയും ആദ്യ 10 സ്ഥാനക്കാർക്ക് പ്രത്യേക ക്യാഷ് അവാർഡ് ലഭിക്കും. 6. ലേൺ ദി ഖുർആൻ വെബ്സൈറ്റിൽ (www.learnthequran.org) ഏത് ഡിജിറ്റൽ ഉപകരണത്തിലും സുഗമമായി ഉപയോഗിക്കാവുന്ന ലോകത്ത് ഒരേ സമയം എവിടെ നിന്നായാലും പരീക്ഷ എഴുതാവുന്ന പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിലാണ് പരീക്ഷ നടക്കുന്നത്. ഹെൽപ്പ് ലൈൻ നമ്പറുകളും ഒരുക്കിയിട്ടുണ്ട്.
കെ.എൻ.എം സൗദി നാഷണൽ കമ്മിറ്റിയുടെ കീഴിലുള്ള സൗദി അറേബ്യയിലെ മുഴുവൻ പ്രവിശ്യകളിലെ ഇസ്ലാഹി സെന്ററുകൾ പഠിതാക്കൾക്കും , പരീക്ഷാർത്ഥികൾക്കും ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കുവാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത മുഴുവൻ പരീക്ഷാർത്ഥികൾക്കും, പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്കും ഓൺലൈൻ പരീക്ഷ സുഗമമായി എഴുതുവാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ലേൺ ദി ഖുർആൻ ഡയറക്ടർ അബ്ദുൽഖയ്യും ബുസ്താനി അറിയിച്ചു
ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും, ലോകത്താകമാനമുള്ള മലയാളികളും പരീക്ഷയിൽ പങ്കാളികളാകണമെന്നും ലേൺ ദി ഖുർആൻ പരീക്ഷാ പ്രചരണാർത്ഥം റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ബത്ഹ സലഫി മദ്‌റസ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പ്രത്യേക പ്രചാരണ പ്രോഗ്രാമിൽ ഭാരവാഹികൾ അറിയിച്ചു.
പ്രമുഖ വാഗ്മി ഉനൈസ് പാപ്പിനിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി നാഷണൽ കമ്മിറ്റി ട്രഷറർ മുഹമ്മദ് സുൽഫിക്കർ, റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി എന്നിവർ ലേൺ ദി ഖുർആൻ പരീക്ഷാ ക്രമീകരണങ്ങളെ വിശദീകരിച്ചു. അഡ്വക്കറ്റ് അബ്ദുൽജലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുസ്സലാം ബുസ്താനി സ്വാഗതവും ഫർഹാൻ കാരക്കുന്ന് നന്ദിയും പറഞ്ഞു.