ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ജിദ്ദയുടെ ജനകീയ ഡോക്ടർ പി.കെ ദിനേശന് കേരള പൗരാവലി ജിദ്ദയുടെ ആഭിമുഖ്യത്തിൽ ജിദ്ദ പൗര സമൂഹം യാത്രാമംഗളം നേർന്നു. മെഡിക്കൽ പ്രാക്ടീസ് ഏറ്റവും സാന്ത്വനം നിറച്ച രോഗീ സൗഹൃദ പരിചരണമാക്കി പരിവർത്തിപ്പിച്ചതാണ് ജിദ്ദയുടെ ജനഹൃദയങ്ങളിൽ ഇടം പിടിക്കാൻ ഡോ. ദിനേശന് കഴിഞ്ഞതെന്ന് യാത്രയയപ്പുയോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഷെരീഫ് അറക്കൽ നന്ദിയും പറഞ്ഞു.
കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ജില്ലാ പ്രതിനിധികളായി റാഫി ബീമാപള്ളി (തിരുവനന്തപുരം), സജിത്ത് എ മജീദ് (കൊല്ലം), നസീർ വാവാക്കുഞ്ഞ് (ആലപ്പുഴ) ഫാസിൽ (ഇടുക്കി), അടൂർ വിലാസ് ( പത്തനംതിട്ട) ഉണ്ണി തെക്കേടത്ത് ( തൃശൂർ), സുബൈർ ആലുവ (എറണാകുളം), ജലീൽ കണ്ണമംഗലം (മലപ്പുറം), ഗഫൂർ അമ്പലവയൽ (വയനാട്), ഹിഫ്‌സു റഹ്മാൻ (കോഴിക്കോട്), രാധാകൃഷ്ണൻ കാവുമ്പായി (കണ്ണൂർ), സി.എച്ച് ബഷീർ (കാസർകോട്), അഡ്വ. ബഷീർ അപ്പക്കാടൻ, ( പാലക്കാട്), ഗഫൂർ അമ്പലവയൽ വയനാട്), പ്രസൂൺ ദിവാകരൻ (കോട്ടയം), നാസർ വെളിയംകോട് (കെ എം സി സി), അസ്ഹാബ് വർക്കല ( ഒ.ഐ. സി സി), അഡ്വ.ഷംസുദീൻ (നവോദയ), അലി മുഹമ്മദ് അലി (ജെ.എൻ.എച്ച്), ബിജു രാമന്തളി (മീഡിയ ഫോറം), ഒമർ ഫാറൂഖ് (പ്രവാസി വെൽഫെയർ ഫോറം) മാധ്യമപ്രവർത്തകൻ മുസാഫിർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നാട്ടിലേക്കു മടങ്ങുന്ന ഡോ.ദിനേശനുള്ള ജിദ്ദ കേരള പൗരാവലിയുടെ ആശംസാ ഫലകം കബീർ കൊണ്ടോട്ടി കൈമാറി.
ചടങ്ങിനോടനുബന്ധിച്ചു നടന്ന സാംസ്കാരിക രാവിൽ സോഫിയ സുനിൽ, മിർസ ഷെരീഫ്, അഫ്ര റാഫി, മുംതാസ് അബ്ദു റഹ്മാൻ, സിമി അബ്ദുൽ ഖാദർ, സുവിജ സത്യൻ, ഇസ്മയിൽ ഇജ്ലു, റാഫി ആലുവ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
നിസ്വാർത്ഥ സേവനം നടത്തുമെന്ന പ്രതിജ്ഞയെടുത്ത എല്ലാ ഡോക്ടർമാർക്കും രോഗി സൗഹൃദ പരിചരണം തങ്ങളുടെ തൊഴിലിൻ്റെ ഉൾകാമ്പാണെന്നും ഡോ. ദിനേശൻ വ്യക്തമാക്കി. പ്രവാസകാലത്ത് തനിക്ക് ലഭിച്ച സ്നേഹത്തിനും പരിഗണനകൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
അലി തേക്കുതോട്, നവാസ് തങ്ങൾ, കോയിസ്സൻ ബീരാൻകുട്ടി, അബ്ദുൽ ഖാദർ ആലുവ, വേണു അന്തിക്കാട്, നാസർ ചാവക്കാട് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.