പെറുവിലെ ഫുട്ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോള്‍ താരം മരിച്ചു. ജോസ് ഹ്യൂഗോ ഡി ലാ ക്രൂസ് മെസ(39)യാണ് മരണപ്പെട്ടത്. ഏതാനും കളിക്കാര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പെറുവിലെ ഹുവാങ്കയോയിലെ രണ്ട് ക്ലബ്ബുകളായ യുവന്റഡ് ബെല്ലവിസ്റ്റയും ഫാമിലിയ ചോക്കയും തമ്മിലുള്ള മത്സരത്തിനിടെയാണ് ദാരുണമായ സംഭവം .
മഴ കനത്തതിനെ തുടര്‍ന്ന് കളിക്കാരോട് മൈതാനത്ത് നിന്ന് കയറാന്‍ റഫറി ആവശ്യപ്പെട്ടിരുന്നു.. കളിക്കാര്‍ മൈതാനത്തിന് പുറത്തേക്ക് പോവുമ്പോഴാണ് താരത്തിന് മിന്നലേറ്റത്. ടീമിന്റെ ഗോള്‍കീപ്പര്‍ ജുവാന്‍ ചോക്ക ലാക്റ്റ ഗുരുതരാവസ്ഥയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group