ജിദ്ദ – മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ മീഡിയ കമ്പനികളില്‍ ഒന്നായ എം.ബി.സി ഗ്രൂപ്പിന്റെ 54 ശതമാനം ഓഹരികള്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് സ്വന്തമാക്കുന്നു. എം.ബി.സി ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമകളായ ഇസ്തിദാമ ഹോള്‍ഡിംഗ് കമ്പനിയുടെ ഷെയറുകളാണ് പി.ഐ.എഫ് സ്വന്തമാക്കുന്നത്. ഇതിനുള്ള കരാറില്‍ പി.ഐ.എഫും ഇസ്തിദാമ ഹോള്‍ഡിംഗ് കമ്പനിയും ഒപ്പുവെച്ചു. കരാര്‍ പ്രകാരം എം.ബി.സി ഗ്രൂപ്പില്‍ ഇസ്തിദാമ കമ്പനിക്കുള്ള മുഴുവന്‍ ഓഹരികളും പി.ഐ.എഫിന് വില്‍ക്കും. എം.ബി.സി ഗ്രൂപ്പില്‍ 17.95 കോടി (54 ശതമാനം) ഷെയറുകളാണ് ഇസ്തിദാമ കമ്പനിക്കുള്ളത്. ഷെയര്‍ ഒന്നിന് 41.6 റിയാല്‍ വില നിശ്ചയിച്ച് ആകെ 746.9 കോടി റിയാലിനാണ് എം.ബി.സി ഗ്രൂപ്പിലെ ഉടമസ്ഥാവകാശം ഇസ്തിദാമ കമ്പനി പി.ഐ.എഫിന് കൈമാറുന്നത്. ഇടപാട് പൂര്‍ത്തിയാക്കാന്‍ സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള അനുമതി ലഭിക്കല്‍ അടക്കമുള്ള വ്യവസ്ഥകള്‍ ബാധകമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group