തിരുവനന്തപുരം- കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം നടത്താൻ കേരള സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി എസ്. ദർവേശ് സാഹിബും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് വീണ്ടും കേസ് അന്വേഷിക്കാൻ തീരുമാനിച്ചത്.
ബി.ജെ.പി തൃശൂർ ജില്ലയുടെ മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീശനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ വിവരങ്ങൾ കോടതിയെ അറിയിച്ച് തുടരന്വേഷണത്തിന് അനുമതി തേടും. കോടതിയുടെ അനുമതിയോട് കൂടി മാത്രമേ ഇനി പുനരന്വേഷണം സാധ്യമാകൂ. നേരത്തേ കേസ് അന്വേഷിച്ചിരുന്ന അന്വേഷണ സംഘം തന്നെ തിരൂർ സതീശന്റെ മൊഴി രേഖപ്പെടുത്തും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group