ജിദ്ദ: അനാകിഷ് കെ.എം.സി.സി സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ-ബാങ്ക് വിളി മത്സരത്തിന്റെ ഓൺലൈൻ റജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. എസ് ഐ സി നാഷണൽ കമ്മറ്റി പ്രസിഡൻറ് ഉബൈദ് തങ്ങൾ മേലാറ്റൂർ മുഖ്യപ്രഭാഷണം നടത്തി. വിശുദ്ധ ഖുര്‍ആനിന്റെ ഏറ്റവും വലിയ പ്രത്യേകതയും സവിശേഷതയും അതിന്റെ സാഹിത്യ ഭംഗിയും ശൈലിയും തന്നെയാണെന്നും ഒരിടത്തും അനുയോജ്യമല്ലാത്ത പദങ്ങളോ പ്രയോഗങ്ങളോ കാണാന്‍ സാധിക്കാത്ത വിധം എല്ലാ ഗുണങ്ങളും സമ്മേളിച്ച ഏക ഗ്രന്ഥമാണതെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദ സീസൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ സൗദി കെഎംസിസി നാഷണൽ കമ്മറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഖുർആൻ പാരായണ മത്സരത്തിൻ്റെയും,എസ് ഐ സി സൗദി നാഷണൽ കമ്മറ്റി പ്രസിഡൻറ് ഉബൈദ് തങ്ങൾ മേലാറ്റൂർ ബാങ്ക് വിളി മത്സരത്തിന്റെയും ഓൺലൈൻ റജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു.
അനാകിഷ് കെഎംസിസി പ്രസിഡൻറ് ബഷീർ കീഴില്ലത്ത് അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി ആക്ടിങ്ങ് പ്രസിഡന്റ് സി.കെ.റസാഖ് മാസ്റ്റർ,ട്രഷറർ വി.പി.അബ്ദുറഹ്മാൻ വെള്ളിമാട് കുന്ന്,ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം,ഭാരവാഹികളായ ഹസ്സൻ ബത്തേരി,നാസർ മച്ചിങ്ങൽ,ഷൗകത്ത് നാറക്കോടൻ,നൗഫൽ ഉള്ളാടൻ,മുംതാസ് ടീച്ചർ,നസീഹ ടീച്ചർ,അബ്ദുൽ ഫത്താഹ്താനൂർ ,സാലിഹ് ഫറോക്ക് എന്നിവർ സംസാരിച്ചു. മുഹമ്മദ് ബിഷർ കുറ്റിക്കടവ് ഖിറാഅത്ത് നടത്തി.ജനറൽ സെക്രട്ടറി എ.സി.മുജീബ് പാങ്ങ് സ്വാഗതവും,റഹ്‌മത്ത്അലി എരഞ്ഞിക്കൽ നന്ദിയും പറഞ്ഞു.
ബഷീർ കുറ്റിക്കടവ്,ശരീഫ് തെന്നല,ഫാരിസ്കോങ്ങാട്,ബഷീർ ആഞ്ഞിലങ്ങാടി,ശരീഫ് അമൽ,സമീർ ചെമ്മംകടവ് ,അബ്ദുൽ നാസർ പുൽപ്പറ്റ ,ഹാജറ ബഷീർ,സാബിറ മജീദ്,ഹസീന അഷ്റഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.