ബുറൈദ – സൗദി അറേബ്യയിലെ അല്‍ഖസീം മരുഭൂമിയില്‍ രോഗാവസ്ഥയിലായിരുന്ന ഇടയനെ എയർ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. സൗദി റെഡ് ക്രസന്റിനു കീഴിലെ എയര്‍ ആംബുലന്‍സിലാണ് ആട്ടിടയനെ ബുറൈദ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. അല്‍ഖസീമിന് വടക്ക് അല്‍ബുഅയ്ഥ ഖനിക്ക് പടിഞ്ഞാറ് അല്‍മദ്ഹൂര്‍ മരുഭൂമിയില്‍ ജോലി ചെയ്യുന്ന ഇടയന് പരിക്കേറ്റതായി സൗദി പൗരന്‍ അല്‍ഖസീം റെഡ് ക്രസന്റ് ശാഖാ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. മരുഭൂമിയില്‍ ലാന്‍ഡ് ചെയ്യാനുള്ള സുരക്ഷിതവും അനുയോജ്യവുമായ സ്ഥലം നിര്‍ണയിച്ച ശേഷം റെക്കോര്‍ഡ് സമയത്തിനകം ഇടയന് ആവശ്യമായ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി വിദഗ്ധ ചികിത്സക്കായി ബുറൈദ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
നഗരങ്ങള്‍കത്തും നഗരങ്ങള്‍ക്ക് പുറത്ത് എക്‌സ്പ്രസ്‌വേകളിലും മരുഭൂമികളിലും വിദൂര പ്രദേശങ്ങളിലും ആവശ്യക്കാര്‍ക്ക് ഇരുപത്തിനാലു മണിക്കൂറും എയര്‍ ആംബുലന്‍സ് സേവനം ലഭ്യമാണെന്ന് സൗദി റെഡ് ക്രസന്റ് അല്‍ഖസീം ശാഖാ മേധാവി ഖാലിദ് അല്‍ഖിദ്ര്‍ പറഞ്ഞു. ഏകീകൃത എമര്‍ജന്‍സി നമ്പറായ 997 ല്‍ ബന്ധപ്പെട്ടും ‘അസ്അഫ്‌നീ’ ആപ്പ് വഴിയും ‘തവക്കല്‍നാ ഖിദ്മാത്ത്’ ആപ്പ് വഴിയും ആംബുലന്‍സ് സേവനം തേടാവുന്നതാണെന്ന് ഖാലിദ് അല്‍ഖിദ്ര്‍ പറഞ്ഞു.
ക്യാപ്.
അല്‍ഖസീം മരുഭൂമിയില്‍ നിന്ന് ഇടയനെ റെഡ് ക്രസന്റ് എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് നീക്കുന്നു.