ജിദ്ദ ജിദ്ദയിലെ പ്രമുഖ സംഘടനയായ തിരുവോണം ഫാമിലി അസോസിയേഷൻ ഓണാഘോഷവും ജനറല്‍ ബോഡി മീറ്റിംഗും കഴിഞ്ഞ വെള്ളിയാഴ്ച ഹറാസാത്തിലുള്ള ഓഡിറ്റോറിയത്തില്‍ പ്രൗഡഗംഭീരമായി സംഘടിപ്പിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അസോസിയേഷന് അംഗങ്ങളും കുടുബങ്ങളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങില്‍ ജൂബിലി വര്‍ഷത്തിലേക്ക് കടക്കുന്ന തിരുവോണം ഫാമിലി അസോസിയേഷന് വരുന്ന വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
സോണി ജേക്കബ് (പ്രസിഡന്റ്), അനന്ദു നായർ (ജനറൽ സെക്രട്ടറി), മുരളിധരൻ (ജനറൽ സെക്രട്ടറി), ജിയ അബീഷ് (കൾച്ചറൽ സെക്രട്ടറി), റെജിൻ (സ്പോർട്സ് സെക്രട്ടറി), സുജിത്ത് (ലോജിസ്റ്റിക്സ് കൺവീനർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
കുട്ടികൾ സംഘടിപ്പിച്ച കലാവിരുന്നും ഓണക്കളികളും കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.
പ്രസിഡന്റ് സോണി ജേക്കബ് അധ്യക്ഷനായ ചടങ്ങിൽ മുൻ ജനറൽ സെക്രട്ടറി സജു രാജൻ സ്വാഗതവും മുരളിധരൻ നന്ദിയും പറഞ്ഞു.
ജീവകാരുണ്യ മേഖലയിലും സാമൂഹിക മേഖലയിലും തിരുവോണം അതിന്റേതായ സംഭാവനകൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടികൾക്ക് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ മൻസൂർ, അബീഷ്, ജിംസൺ, രാജേഷ്, റെജിൻ, വിവേക് എന്നിവർ നേതൃത്വം നൽകി.