കണ്ണൂര്‍: മലപ്പുറം എഫ്സിയെ പരാജയപ്പെടുത്തി കണ്ണൂര്‍ വാരിയേഴ്സ് സൂപ്പര്‍ ലീഗ് കേരളയുടെ സെമിയില്‍ പ്രവേശിച്ചു. 4-3നായിരുന്നു കണ്ണൂരിന്റെ ജയം.ഏസിയര്‍ ഗോമസ്, പ്രഗ്യാന്‍ ഗോഗോയ്, അഡ്രിയാന്‍ സെര്‍ഡിനേറോ, അലിസ്റ്റര്‍ ആന്റണി എന്നിവര്‍ സ്കോര്‍ ചെയ്തു. രണ്ടാം പകുതിയില്‍ പത്തുപേരായി കണ്ണൂര്‍ ചൂരുങ്ങിയിരുന്നു. മൂന്നാം മിനിറ്റില്‍ ഏസിയര്‍ ഗോമസും എട്ടാം മിനിറ്റില്‍ പ്രഗ്യാന്‍ ഗോഗോയും കണ്ണൂരിന് ലീഡ് നല്കി.
29ാം മിനിറ്റില്‍ ഫസലു റഹ്മാന് മലപ്പുറത്തിന്റെ ആദ്യ ഗോള്‍ നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മലപ്പുറം ക്യാപ്റ്റന്‍ എയ്റ്റര്‍ ആല്‍ഡലിര്‍ മലപ്പുറത്തിന്റെ സമനില ഗോള്‍ നേടി.രണ്ടാം പകുതിയുടെ നാലാം മിനിറ്റില്‍ അഡ്രിയാന്‍ സെര്ഡിനേറോയിലൂടെ കണ്ണൂര്‍ ലീഡ് തിരിച്ചെടുത്തു. വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത മലപ്പുറത്തിനായി ഫസലു റഹ്മാന് വീണ്ടും സ്കോര്‍ ചെയ്തു.(3-3). 81ാം മിനിറ്റില്‍ അലിസ്റ്റര്‍ ആന്റണി കണ്ണൂരിന്റെ നാലാം ഗോള്‍ നേടി ടീമിന് ജയമൊരുക്കി. കാലിക്കറ്റ് എഫ്സി നേരത്തെ ലീഗില്‍ സെമി ഉറപ്പിച്ചിരുന്നു. തിരുവനന്തപുരം കൊമ്പന്‍സിനെ പരാജയപ്പെടുത്തിയാല്‍ കാലിക്കറ്റനും സെമി പ്രതീക്ഷയുണ്ട്.