സാന്റിയാഗോ: റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്ണാബ്യൂവില് ബാഴ്സ തനത് ഫോം പുറത്തെടുത്തപ്പോള്‍ ആന്‍സിലോട്ടിയുടെ കുട്ടികള്‍ തരിപ്പണം. സ്പാനിഷ് ലീഗിലെ എല്‍ ക്ലാസ്സിക്കോയിലാണ് ബാഴ്സ തേരോട്ടം നടത്തിയത്. ചിരവൈരികളായ റയലിനെ ഹോം ഗ്രൗണ്ടില്‍ സ്വന്തം കാണികളെ മുന്നില്‍ വച്ച് തകര്‍ത്തെറിയുകയായിരുന്നു. എതിരില്ലാത്ത നാല് ഗോളുകള്‍ റയല്‍ പോസ്റ്റിലേക്ക് അടിച്ചിട്ടാണ് ഹാന്‍സി ഫ്ളിക്ക് എന്ന പുതിയ കോച്ചിന്റെ ശിഷ്യന്മാര് സാന്റിയാഗോയില്‍ തിളങ്ങിയത്.
റയലിനെ സ്തംബധരാക്കിയ പ്രകടനമാണ് കറ്റാലന്‍സ് നടത്തിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ബാഴ്സ റയലിനെ ഞെട്ടിച്ചത്. റോബര്‍ട്ടോ ലെവന്‍ഡോസ്കി ബാഴ്സയ്ക്കായി ഇരട്ട ഗോളുകള്‍ നേടി. 54, 56 മിനിറ്റുകളിലായാണ് ഗോളുകള്‍ പിറന്നത്. ടീനേജ് സെന്സേഷന് ലാമിന് യമാലിന്റെ ഗോള്‍ വീണത് 77ാം മിനിറ്റിലാണ്. മിന്നും ഫോമിലുള്ള ബ്രസീലിയന്‍ താരം റഫീനയുടെ ഗോള്‍ 84ാം മിനിറ്റിലാണ് പിറന്നത്.
മാര്‍ക്ക് കാസാഡോ, അല്സാണ്ടഡ്രോ ബ്ലേഡ്, റഫീന, ഇനിയാഗോ മാര്‍ട്ടിന്‍സ് എന്നിവര്‍ ബാഴ്സയുടെ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.ജയത്തോടെ ബാഴ്സ സ്പാനിഷ് ലീഗില്‍ വ്യക്തമായ ആറ് പോയിന്റിന്റെ ലീഡുമായി ഒന്നാം സ്ഥാനത്ത് തുടരും. 43 മല്‍സരങ്ങളിലെ റയലിന്റെ തോല്‍വി അറിയാത്ത കുതിപ്പിന് ഹാന്‍സി ശിഷ്യര്‍ കടിഞ്ഞാണ്‍ ഇട്ടത്.റയല്‍ നിരയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും സ്കോര്‍ ചെയ്യാനായില്ല. എംബാപ്പെയുടെ നീക്കങ്ങളെല്ലാം അവസാനിച്ചത് ഓഫ്സൈഡിലായിരുന്നു. താരത്തിന്റെ ആദ്യ എല്‍ ക്ലാസ്സിക്കോയാണ് തോല്‍വിയില്‍ കലാശിച്ചത്. ലീഗില്‍ റയല്‍ രണ്ടാം സ്ഥാനത്താണ്.