കൊച്ചി: ക്രിസ്ത്യന്‍, മുസ്‌ലിം മത വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ വിദ്വേഷ പ്രചരണം നടത്തിയ കോഴിക്കോട്ടുകാരനായ യുക്തിവാദി ആരിഫ് ഹുസൈന്‍ തെരുവത്ത് കോടതിയലക്ഷ്യകേസില്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണം. നവംബര്‍ നാലിന് നേരിട്ടെത്തി തനിക്കെതിരെ നടപടി എടുക്കാതിരിക്കുന്നതിനുള്ള കാരണങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തണം എന്നാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്.
മതവികാരം വ്രണപ്പെടുത്തുന്ന വിദ്വേഷപ്രചരണങ്ങളുടെ പേരില്‍ ആരിഫിനെതിരേ ഈരാറ്റുപേട്ട സ്വദേശി എന്‍.എം നിയാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഒക്ടോബര്് 10 ന് വിചാരണവേളയില്‍ വിവാദ പോസ്റ്റുകളും വീഡിയോകളും തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാമെന്ന് ആരിഫ് ഹുസൈന്‍ അഭിഭാഷകന്‍ മുഖേന ഉറപ്പ് നല്‍കുകയും ചെയ്തു.
ഈ ഉറപ്പ് ലംഘിച്ചതിനെതിരെ പരാതിക്കാരന്‍ നല്‍കിയ കോടതിയലക്ഷ്യ കേസിലാണ് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി വിധിച്ചത്. ഹരജിക്കാരനുവേണ്ടി അഡ്വ. ഡോ.ബി.കലാംപാഷ ഹാജരായി. ഇസ്‌ലാമിനും പ്രവാചകനുമെതിരെ ഹീനമായ തരത്തില്‍ വീഡിയോകള്‍ പ്രചരിപ്പിക്കുന്നയാളാണ് ആരിഫ് ഹുസൈന്‍.