റിയാദ്: റിയാദ് കണ്ണൂർ ജില്ലാ കെ.എം.സി.സി നടത്തുന്ന ആറുമാസം നീണ്ട് നിൽക്കുന്ന സംഘടന ശാക്തീകരണ കാമ്പയിൻ തസ്‌വീദ് പ്രോഗ്രാമിൽ നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളുടെ പ്രഖ്യാപനവും ബ്രൗഷർ പ്രകാശനവും മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ റസാക്ക് മാസ്റ്റർ, ബ്ലാത്തൂർ അബൂബക്കർ ഹാജിക്ക് കൈമാറി നിർവഹിച്ചു.
കാമ്പയിനിന്റെ ഭാഗമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി പങ്കെടുക്കുന്ന സമകാലിക കേരള രാഷ്ട്രീയത്തെ കുറിച്ചുള്ള ബോധവത്കരണം, ,റിയാദിലുള്ള ഇന്ത്യൻ സ്കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇന്ത്യൻ സ്കൂൾ ഫെസ്റ്റ്, റോബോട്ടിക് എ ഐ എക്സിബിഷൻ,സയൻസ് എക്സിബിഷൻ,റാഷിദ് ഗസ്സലിയുടെ പി ആർ പി കോഴ്സ് ,വോളിബോൾ ടൂർണമെന്റ് , ഫാമിലി മീറ്റ്, മെഡിക്കൽ ക്യാമ്പ്, ഇന്റർനാഷണൽ സ്റ്റുഡന്റസ് ക്വിസ്,വിമൻസ് ഫെസ്റ്റ് ,നോർക്ക കാമ്പയിൻ ,പാണക്കാടിന്റെ പ്രൈതികം വിളിച്ചോതുന്ന സെമിനാർ ,ബിസിനസ്സ് മീറ്റ് ,ജിസിസി യിലെ പ്രമുഖ കളിക്കാരെ ഉൾപ്പെടുത്തി കൊണ്ടുള്ള അബ്ദുൽ ഖാദർ മൗലവി സാഹിബ് സ്മാരക ബാഡ്മിന്റൺ ടൂർണമെന്റ് , ജില്ലയിലെ നിയോജക മണ്ഡലാടിസ്ഥാനത്തിൽ ക്രിക്കറ്റ് ,ഫുട്ബാൾ ,കമ്പവലി തുടങ്ങിയ മത്സരങ്ങൾ ,പുസ്തക ചർച്ച , സ്നേഹ യാത്ര ,ഇഫ്താർ മീറ്റ് , കണ്ണൂരിന്റെ പൈതൃകവും സാംസ്കാരികവും വിളിച്ചോതുന്ന കണ്ണൂർ ഫെസ്റ്റ്,സമൂഹ വിവാഹം എന്നി പരിപാടികളും നടത്തും.
തുടർന്ന് മുസ്ലിം ലീഗിന്റെ ദേശിയ നേതാക്കൾ പങ്കെടുക്കുന്ന ക്യാമ്പയിന്റെ സമാപനം ഏപ്രിലിൽ നടക്കും. റിയാദിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അൻവർ വാരത്തിന്റെ അധ്യക്ഷതയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉത്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്, കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി.ടി ഇസ്മായിൽ, ട്രഷറർ സൂപ്പി നരിക്കാട്ടേരി, കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നേതാക്കന്മാരായ യു,പി മുസ്തഫ, നജീബ് നെല്ലങ്കണ്ടി, അബ്ദുൽ റഹ്മാൻ ഫറൂഖ്, കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷുഹൈൽ,സൈഫുദ്ധീൻ വളക്കൈ എന്നിവർ പ്രസംഗിച്ചു. റിയാദ് കെ.എം.സി.സി നടത്തിയ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത ഇരിക്കൂർ മണ്ഡലം കമ്മിറ്റിക്കുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര കൈമാറി. മുക്താർ പി ടി പി സ്വാഗതവും, ലിയാഖത്തലി കരിയാടാൻ നന്ദിയും പറഞ്ഞു. റസാക്ക് ഫൈസി പ്രാർത്ഥന നിർവഹിച്ചു.