ജിസാൻ- വിജയകരമായ പതിനൊന്ന് വർഷം പൂർത്തിയാക്കിയ സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ 2025 വർഷത്തേക്കുള്ള അംഗത്വ ഫോം വിതരണോദ്ഘാടനം ജിസാനിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ശംസു പൂക്കോട്ടൂരിന് നൽകി നാഷണൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി നിർവഹിച്ചു. ജിസാൻ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള 16 ഏരിയാ കമ്മിറ്റികളിലേക്കുള്ള അംഗത്വം ഫോം വിതരണവും നടന്നു. പദ്ധതി ആനുകൂല്യങ്ങളും മാറ്റം വന്ന നിയമാവലിയെകുറിച്ചുള്ള വിവരണവും നാഷണൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി വിശദീകരിച്ചു.
ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ശംസു പൂക്കോട്ടുർ അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് മെമ്പർ ഗഫൂർ വാവൂർ,സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഡോ.മൻസൂർ നാലകത്ത്,അബ്ദുൽ ഗഫൂർ മൂന്നിയൂർ,സാദിഖ് മാഷ് മങ്കട,ബഷീർ ആക്കോട്,നാസർ വി.ടി ഇരുമ്പുഴി,ജമാൽ കമ്പിൽ,ജസ്മൽ വളമംഗലം,കെ.പി ഷാഫി കൊടക്കല്ല്,നാസർ വാകലൂർ,സിറാജ് പുല്ലൂരാമ്പാറ വിവിധ ഏരിയാ കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവരും സംബന്ധിച്ചു.