മനാമ: കെഎംസിസി ബഹ്റൈന്‍ സ്പോര്‍ട്സ് വിങ്ങിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ഒക്ടോബര്‍ 16, 17, 18 തീയതികളില്‍ സിഞ്ച് അല്‍ അഹ്ലീ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രവാസികളുടെ കായിക ക്ഷമത വര്‍ധിപ്പിക്കുക, മാനസിക സംഘര്‍ഷം കുറക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് കെഎംസിസി സ്പോര്‍ട്സ് വിങ് പ്രവര്‍ത്തിക്കുന്നത്. ബഹ്റൈന്‍ പ്രവാസി സമൂഹത്തില്‍ ഏറ്റവും വലിയ ടൂര്‍ണമെന്‍റുകള്‍ സംഘടിപ്പിച്ച ചരിത്രമുള്ള കെഎംസിസി സ്പോര്‍ട്സ് വിങ്, 2024 സീസണില്‍ വിപുലമായ ഫുട്ബോള്‍ ടൂര്‍ണമെന്‍റാണ് സഘടിപ്പിക്കുന്നത്.
ബഹ്റൈനിലെ പ്രൊഫെഷണല്‍ കാറ്റഗറിയിലുള്ള 8 ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്‍റില്‍ പ്രശസ്ത ക്ലബ്ബ്കളായ കെഎംസിസി എഫ്സി, യുവ കേരള എഫ്സി, അല്‍ കേരളവി എഫ്സി, ഗ്രോ എഫ്സി, അല്‍ മിനാര്‍ എഫ്സി , സ്പോര്‍ട്ടിങ് എഫ്സി, ഗോസി എഫ്സി, മറീന എഫ്സി തുടങ്ങിയ പ്രബല ടീമുകള്‍ അണിനിരക്കും. പ്രവാസ മേഖലയില്‍ ആരോഗ്യ സംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനും പ്രാധാന്യം നല്‍കി കൊണ്ട് 40 വയസ്സിനു മുകളിലുള്ളവര്‍ക്കായി ടൂര്‍ണമെന്‍റും സംഘടിപ്പിക്കും.
കുടുംബങ്ങള്‍ക്കായി ഒപ്പന, മുട്ടിപ്പാട്ട് കലാപരിപാടികള്‍ക്ക് പുറമെ കുട്ടികള്‍ക്കായുള്ള പ്ലെയിങ് ഏരിയകളും സജ്ജീകരിക്കും. കൂടാതെ മലബാറിന്‍റെ തനതായ ശൈലിയില്‍ തട്ടുകടകളും ഗ്രൗണ്ടിന് സമീപത്തു സജ്ജീകരിക്കും. ഫാമിലി എന്‍റെര്‍റ്റൈന്മെന്‍റിന്‍റെ ഭാഗമായി തത്സമയ മത്സരങ്ങള്‍ നടത്തി വിവിധ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പത്രസമ്മേളനത്തില്‍ കെഎംസിസി ജനറല്‍ സെക്രെട്ടറി ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര, സ്പോര്‍ട് വിങ് ചെയര്‍മാന്‍ റിയാസ് വയനാട്, കണ്‍വീനര്‍ അഷ്കര്‍ വടകര, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഇര്‍ഷാദ് തന്നട, വൈസ് ചെയര്‍മാന്‍, ഫൈസല്‍ ഇസ്മായില്‍, ടീം മാനേജര്‍ സാദിഖ് മഠത്തില്‍, ടീം കോച്ച് നൗഫല്‍, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഷമീര്‍ എം എ, ട്രഷറര്‍ ഷഫീഖ് ആര്‍ വി, സ്പോര്‍ട്ട് വിങ് ഭാരവാഹികളായ റഫീഖ് നാദാപുരം, ഖാന്‍ സാഹിബ് അസസ്കോ, ഷാഫി, നസീബ് കൊച്ചിക്കാരന്‍, നസീം തെന്നട, ടൂര്‍ണമെന്‍റ് സ്പോണ്‍സര്‍ ഓപ്പോ റീജിയണല്‍ മാനേജര്‍ ബദര്‍ സാഹിബ് പങ്കെടുത്തു.