ജിദ്ദ – ആപ്പുകള്‍ വഴി ഓര്‍ഡര്‍ സ്വീകരിച്ച്, ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബൈക്കുകള്‍ക്ക് പുതിയ ലൈസന്‍സുകള്‍ അനുവദിക്കുന്നത് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി നിര്‍ത്തിവെച്ചതായി അതോറിറ്റി വക്താവ് സ്വാലിഹ് അല്‍സുവൈദ് പറഞ്ഞു. പുതിയ നിയമാവലി പുറത്തിറക്കുന്നതു വരെയാണ് ബൈക്കുകള്‍ക്ക് ലൈസന്‍സുകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്.
പരീക്ഷണ ഘട്ടത്തില്‍ ലൈസന്‍സ് നേടിയ കമ്പനികളില്‍ മാത്രമായിരിക്കും നിലവിൽ ബൈക്കുകൾ ഓടിക്കാൻ അനുമതിയുണ്ടാകുക. പരീക്ഷണ ഘട്ടം ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. ഇനി പുതിയ നിയമാവലി പുറത്തിറക്കിയ ശേഷം അതിനനുസരിച്ചായിരിക്കും ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ബൈക്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group