സ്റ്റോക്‌ഹോം: ഡാരോണ്‍ എയ്‌സ്‌മോഗ്ലു, സൈമണ്‍ ജോണ്‍സണ്‍, ജെയിംസ് എ റോബിന്‍സണ്‍ എന്നിവര്‍ക്ക് സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം. ചില രാജ്യങ്ങള്‍ സാമ്പത്തികമായും വിജയിക്കുകയും മറ്റു ചിലവ പരാജയപ്പെടുന്നതിന്റെയും കാരണങ്ങളെക്കുറിച്ചുള്ള പഠനമാണ് നൊബേലിന് അര്‍ഹരാക്കിയത്. ഒരു രാജ്യത്തിന്റെ സമൃദ്ധിയില്‍ സാമൂഹ്യസ്ഥാപനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മൂന്നു പേരും പരാമര്‍ശിച്ചിട്ടുണ്ട്.
എയ്‌സ്‌മോഗ്ലുവും ജോണ്‍സണും മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലും റോബിന്‍സണ്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലുമാണ് ഗവേഷണം നടത്തുന്നത്. ടര്‍ക്കിഷ്-അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഡാരന്‍ എയ്‌സ്‌മോഗ്ലു, അമേരിക്കയിലെ മാസച്യൂസറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനാണ് ബ്രിട്ടിഷ് വംശജന്‍ പ്രഫ. സൈമണ്‍ ജോണ്‍സണ്‍. ഓരോ രാജ്യവും സാമ്പത്തികമായി എങ്ങനെ വേറിട്ടുനില്‍ക്കുന്നുവെന്നതിന്റെ കാരണങ്ങളാണ് ഇവര്‍ പഠനത്തിലൂടെ ലോകത്തിനു മനസ്സിലാക്കി കൊടുത്തതെന്ന് നൊബേല്‍ സമിതി പറയുന്നു.
ദുര്‍ബമായ നിയമങ്ങളുള്ള രാജ്യങ്ങളിലെ സാമൂഹ്യ സ്ഥാപനങ്ങള്‍ ജനങ്ങളെ ചൂഷണം ചെയ്യുകയും അതു വഴി രാജ്യത്തിന്റെ വളര്‍ച്ച തടസപ്പെടുത്തുകയോ മികച്ച മാറ്റങ്ങള്‍ ഇല്ലാതാക്കുകയോ ചെയ്യുന്നു. അതിന്റെ കാരണങ്ങള്‍ മൂവരുടെയും പഠനത്തിലൂടെ വ്യക്തമായെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചു കൊണ്ട് പാനല്‍ വ്യക്തമാക്കി.