മദീന – മസ്ജിദുന്നബവിയിലെ റൗദ ശരീഫില്‍ ഈ വര്‍ഷാദ്യം മുതല്‍ ഇതുവരെ ഒരു കോടിയിലേറെ പേര്‍ സിയാറത്ത് നടത്തുകയും നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തതായി മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു. 55,83,885 പുരുഷന്മാരും 47,26,247 വനിതകളുമാണ് ഇക്കാലയളവില്‍ റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിച്ചത്. പ്രതിദിനം ശരാശരി 48,000 ലധികം പേര്‍ വീതം റൗദ ശരീഫില്‍ സന്ദര്‍ശനം നടത്തി നമസ്‌കാരം നിര്‍വഹിക്കുന്നു. റൗദ ശരീഫ് സന്ദര്‍ശകരെ 11 ഭാഷകളില്‍ ബോധവല്‍ക്കരിക്കുന്നുണ്ട്.
ശൗദ ശരീഫില്‍ പ്രവേശിക്കുന്നതിനു മുമ്പായി ശരാശരി 20 മിനിറ്റ് നേരമാണ് സന്ദര്‍ശകര്‍ക്ക് കാത്തിരിക്കേണ്ടിവരുന്നതെന്നും മസ്ജിദുന്നബവി കാര്യ വകുപ്പ് അറിയിച്ചു.
റൗദ ശരീഫ് സന്ദര്‍ശനത്തിന് തവക്കല്‍നാ, നുസുക് ആപ്പുകള്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്ത് പെര്‍മിറ്റ് നേടല്‍ നിര്‍ബന്ധമാണ്. തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ച് ഒരാള്‍ക്ക് ഒരു വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് റൗദ ശരീഫ് സന്ദര്‍ശനത്തിന് പെര്‍മിറ്റ് അനുവദിക്കുന്നത്. ഒരു തവണ പെര്‍മിറ്റ് ലഭിച്ച ശേഷം വീണ്ടും പെര്‍മിറ്റ് ലഭിക്കാന്‍ ഒരു വര്‍ഷം പിന്നിടണം.
മസ്ജിദുന്നബവിയില്‍ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി സലാം ചൊല്ലാനും പ്രവാചക പള്ളിയില്‍ നമസ്‌കാരം നിര്‍വഹിക്കാനും മുന്‍കൂട്ടി ബുക്ക് ചെയ്ത് പെര്‍മിറ്റ് നേടേണ്ടതില്ല. മക്കയില്‍ വിശുദ്ധ ഹറമില്‍ നമസ്‌കരിക്കാനും പെര്‍മിറ്റ് ആവശ്യമില്ല. ഉംറ നിര്‍വഹിക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് പെര്‍മിറ്റ് നേടല്‍ നിര്‍ബന്ധമാണ്. പെര്‍മിറ്റ് നേടി ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും ഉംറ കര്‍മം നിര്‍വഹിക്കാവുന്നതാണ്. പെര്‍മിറ്റ് നേടണമെന്നത് ഒഴികെ മറ്റു നിയന്ത്രണങ്ങളൊന്നും ഉംറക്ക് ബാധകമല്ല. പെര്‍മിറ്റില്‍ നിര്‍ണയിച്ച സമയത്തായിരിക്കണം ഉംറ കര്‍മം നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ ഹറമില്‍ എത്തേണ്ടത്.